April 26, 2024

ഇടതു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണ : കേരള എന്‍.ജി.ഒ. സംഘ്

0
Img 20220401 194845.jpg
കൽപ്പറ്റ : കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ , ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണ്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ , അതൊന്നും പാലിച്ചില്ലായെന്നു മാത്രമല്ല, കാലങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ലീവ് സറണ്ടര്‍ , സര്‍വ്വീസ് വെയിറ്റേജ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലായ്മ ചെയ്തിരിക്കുകയുമാണ്.
 പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക, കുടിശ്ശിക ക്ഷാമബത്ത 8% അനുവദിക്കുക, മെഡി സെപ്പ് നടപ്പിലാക്കുക , സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആക്കുക ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള എന്‍.ജി.ഒ. സംഘ് വയനാട് ജില്ല സമിതി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വി.ഭാസ്‌ക്കരന്‍ ജില്ലാ വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന ജോ. സെക്രട്ടറി കെ.ഗോപാലകൃഷ്ണന്‍ , ജില്ല സെക്രട്ടറി വി.പി. ബ്രിജേഷ് ,
ബി .എം .എസ് ജില്ലാ സെക്രട്ടറി ഹരിദാസന്‍.കെ തുടങ്ങിയര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *