April 26, 2024

കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

0
Img 20220627 Wa00272.jpg
മാനന്തവാടി: അഗ്നിപഥ് സൈനിക പദ്ധതി പിൻവലിക്കണമെന്നും സംസ്ഥാനം ഭരിക്കുന്ന സി.പി.എൻ്റെ കിരാത നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ നിയമ സഭാമണ്ഡലം കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം നടത്തുന്നതിൻ്റെ ഭാഗമായാണ് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ സത്യാഗ്രഹ സമരം നടത്തിയത്.
 കേരളത്തിൽ ഭരണകൂട ഭീകരത എല്ലാ സീമകളും ലംഘിച്ച് അഴിഞ്ഞാടുകയാണെന്നും, രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽഗാന്ധിയെ കള്ളക്കേസിലൂടെ തേജോവധം ചെയ്യാൻ കേന്ദ്രം ശ്രമിക്കുകയാണ്, സംസ്ഥാനം ഭരിക്കുന്ന പിണറായി ഭരണകൂടം ക്രിമിനലുകളെ അഴിച്ചുവിട്ട് രാഹുൽഗാന്ധിയുടെ ഓഫീസ് ഉൾപ്പെടെ അടിച്ചു തകർത്ത് കൊലവിളി നടത്തുകയാണ് ചെയ്യുന്നത്. ബി.ജെ.പി.യുടെ കോൺഗ്രസ്സ് മുക്തഭാരതമെന്ന ഫാസിസ്റ്റ് മുദ്രാവാക്യത്തിന് വളമൊരുക്കുകയാണ് സി.പി.എം ചെയ്യുന്നത് . കേരളത്തിൽ പിണറായി ഭരണം സ്വീകരിക്കുന്ന അത്യന്തം അപകടകരമായ ആർ.എസ്.എസ് – ബി.ജെ.പി പ്രീണന രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നതെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് എ.ഐ.സി.സി.മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി സംസാരിച്ചു. വി.വി.നാരായണ വാര്യർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. എ.പ്രഭാകരൻ മാസ്റ്റർ, കമ്മന മോഹനൻ, എം.ജി.ബിജു, എച്ച്.ബി.പ്രദീബ് മാസ്റ്റർ, പി.വി. ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്റ്റ്യൻ, വിപിനചന്ദ്രൻ മാസ്റ്റർ, ടി.എ.റെജി, സി.കെ.രത്‌നവല്ലി, പി.എം.ബെന്നി, സുനിൽ ആലിക്കൽ, സണ്ണി ചാലിൽ, വിനോദ് തോട്ടത്തിൽ, ജോസ് കൈനിക്കുന്നേൽ, സാബു പൊന്നിയിൽ, എം.വി.വിൻസെൻ്റ് തങ്കമ്മ യേശുദാസ്, ഉഷാ വിജയൻ, വി.എസ്.ഗിരീഷൻ, മോളി ടോമി, എം.പി.ശശികുമാർ, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *