May 2, 2024

ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പ്രതിഷേധ സൂചനാ സമരം നടത്തി

0
Img 20200909 Wa0313.jpg
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ വാഹനവകുപ്പിലെ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷനും അസിസ്റ്റന്റ് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ ദിനം ആചരിച്ചു. സംസ്ഥാനതലത്തില്‍ നടന്ന പ്രതിഷേധ സൂചനാ സമരത്തിന്റെ ഭാഗാമായാണ് ജില്ലയിലും പ്രതിഷേധ ദിനം ആചരിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതികള്‍ നടപ്പിലാക്കുക, നിശ്ചിത യോഗ്യതയില്ലാത്തവരെ ജോയിന്റ് ആര്‍.ടി.ഒയായി സ്ഥാനക്കയറ്റം നല്‍കുന്ന നടപടി അവസാനിപ്പിക്കുക, കഴിഞ്ഞകാല സ്ഥാനക്കയറ്റ ഉത്തരവുകളിലെ മുന്‍ഗണന നിയമപ്രകാരം ക്രമപ്പെടുത്തുക, സുപ്രീം കോടതി കമ്മിറ്റി, പത്താം ശമ്പള കമ്മീഷന്‍, വകുപ്പ്തല പ്രമോഷന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുക, സേഫ് കേരള പദ്ധതിക്ക് ഓഫിസും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കുക, ഗതാഗത കമ്മീഷണറേറ്റില്‍ ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ എന്നിവരെ നിയമിച്ച് സാങ്കേതി വിഭാഗം ഉദ്യോഗസ്ഥരുടെ എസ്റ്റാബ്‌ളിഷ്‌മെന്റ് ജോലികള്‍ ഏല്‍പ്പിക്കുക, വിജിലന്‍സ് ഡയറക്ടറുടെ അന്യായമായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, നിസാര കാരണങ്ങളാല്‍ അന്യായമായി സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചെടുക്കുക, നിയമപരമല്ലാതെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കുക, അപഹാസ്യമായ ലേണേഴസ് ലൈസന്‍സ് ഉടന്‍ നിര്‍ത്തിവെക്കുക, വാഹന്‍, സാരഥി സോഫ്‌വെയറില്‍ അഴിമതി നടത്താന്‍ സാധ്യത തുറക്കുന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക, ചെക്‌പോസ്റ്റ് നിയമനങ്ങളുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, സര്‍ക്കാരും ഗതാഗത കമ്മീഷണറും നടത്തുന്ന മാനസിക പീഡനങ്ങളും വ്യക്തിഗത അവഹേളനങ്ങളും അവസാനിപ്പിക്കുക, സര്‍ക്കാരും ഗതാഗത കമ്മീഷണറും നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉദേ്യാഗസ്ഥരുടെ പ്രതിഷേധ സൂചനാ സമരം. കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന സമരത്തിന് ആര്‍.ടി.ഒ എസ് മനോജ്, ജോയിന്റ് ആര്‍.ടി.ഒ സാജു ബക്കര്‍, എം.വി.ഐമാരായ പ്രേമരാജന്‍, രാജീവന്‍, സുനേഷ് പുതിയ വീട്ടില്‍, വിനേഷ് കെ, സുനീഷ് പി, അസിസ്റ്റന്റ് എം.വി.ഐമാരായ ഷെല്ലി ഒ.എഫ്, മുരുകേഷ്, മുഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *