April 27, 2024

പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം : മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

0
Img 20200924 123730.jpg
മുള്ളൻകൊല്ലി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം പൂർണമായും യുക്തിരഹിതവും, ജനവിരുദ്ധവും, കർഷകവിരുദ്ധവുമാണെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാ കൃഷ്ണൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗം വിലയിരുത്തുകയും, കർഷക രക്ഷക്കായും സാധാരണ ജന ജീവിതം സാധ്യമാക്കുന്നതിനായും ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കരട് വിജ്ഞാപനത്തിന് കാരണമായ ഗ്രാമസഭകൾ രണ്ടു വർഷം മുൻപ് ചർച്ച ചെയ്തു അംഗീകരിച്ചതാണെന്ന സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്നും ജനരക്ഷക്കായി ജനപ്രതിനിധികൾ മുഴുവനും രംഗത്തി റങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന സംരക്ഷണ സമിതി കേന്ദ്ര കമ്മിറ്റി അംഗം  ജോസ് പള്ളത്ത് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. വർഗീസ് മുരിയൻകാവിൽ,  കെ. എൽ. പൗലോസ്, ഫാ. ജോസ് തേക്കനാടിയിൽ, ഫാ. ജെയ്‌സ് പൂതക്കുഴി,  സൈജു പുലികുത്തിയിൽ, ശ്രീ. ശിവരാമൻ പറക്കുഴിയിൽ,  ഷിനു കച്ചിറയിൽ,  തോമസ് പാഴൂക്കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകളിൽ പൊതുജനത്തിന്റെ അറിവോടെയല്ല ഈ വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടിരിക്കുന്നതെന്ന വെളിപ്പെടുത്തലുകളോടെ പ്രമേയം പാസ്സാക്കണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി. കരട് വിജ്ഞാപനം പിൻവലിക്കണമെന്നും, ബഫർ സോണ് തീരുമാനങ്ങൾ മാറ്റണമെന്നും, കടുവാ സങ്കേതശുപാർശ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. ജെയ്‌സ് പൂതക്കുഴി അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനത്തിന്റെയും ദേശത്തിന്റെയും സംരക്ഷണത്തിനും സമരപരിപാടികളും മറ്റും നടത്തുന്നതിനുമായി ഫാ. ജെയ്‌സ് പൂതക്കുഴി (രക്ഷാധികാരി), പഞ്ചായത്തു പ്രസിഡന്റ്  ഗിരിജാ കൃഷ്ണൻ (ചെയർപേഴ്‌സൻ),  വർഗീസ് മുരിയൻകാവിൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക സംഘടന പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു ആക്ഷൻ കൗണ്സിൽ രൂപപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *