May 3, 2024

കുറുമ്പാലകോട്ട സന്ദർശിച്ച വിദ്യാർത്ഥികളുടെ പഠന റിപ്പോർട്ട് പ്രകാശനത്തിന് തയ്യാറായി.

0
Img 20200928 Wa0233.jpg
 
കൽപ്പറ്റ:
 
കൊറോണക്കാലത്ത് 
സഞ്ചാരികളുടെ വരവ് കുറഞ്ഞുവെങ്കിലും  കുറുമ്പാലക്കോട്ടയുടെ  പ്രശസ്തി കുറയുന്നില്ല.
 കുറുമ്പാല കോട്ട സന്ദർശിച്ച
വിദ്യാർത്ഥികളുടെ പഠന റിപ്പോർട്ട് ശ്രദ്ധേയമായി.
. ആറ്       കുട്ടികൾ ചേർന്ന് എഴുതിയ കൈപ്പുസ്തകം പ്രകാശനത്തിന് തയ്യാറായി.തൃക്കൈപ്പറ്റ സ്വദേശികളും വിദ്യാർത്ഥികളും ആയ
  അലീഷ  ഷിബി ,
അബീഷ  ഷിബി ,
അഭിഷേക് ഷിബി , അഞ്ജജു മനോജ്, മഞ്ജു മനോജ് ,വിഷ്ണു മനോജ് എന്നിവരാണ്  കുറുമ്പാലകോട്ട സന്ദർശിച്ചു 30 പേജുള്ള കൈപ്പുസ്തകം തയ്യാറാക്കിയത്.
 
 വിനോദ സഞ്ചാര ഭൂമികയിലേക്ക് ചുവട് ഉറപ്പിക്കുന്ന കുറുമ്പാലകോട്ട സന്ദർശിച്ച 
 
തൃക്കൈപ്പറ്റയിലെ വിദ്യാർത്ഥികൾ 
പ്രദേശവാസിയായ ജോസഫിന്റെ സഹായത്തോടെയാണ്  പഠനത്തിന്റെ ഭാഗമാക്കി  
കൈയ്യെഴുത്ത്  തയ്യാറാക്കിയത്. 
 ചരിത്രം, മിത്തുകൾ, ഐതിഹ്യങ്ങൾ, യാത്രാ ഡയറി,  ഫോട്ടോ ഗാലറി, കാർട്ടൂൺ എന്നിവയാൽ സർഗ്ഗാത്മകമാണീ  മാസിക .  അഭീഷയും അഞ്ജജുവും ചേർന്നാണ് പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ വരച്ചത്.
പ്രതിദിനം 1000 പേർ വരെ കുറുമ്പാലക്കോട്ട സന്ദർശിക്കാൻ എത്തിയിരുന്നു എന്നും ഭൂമി സംബന്ധമായ ചില തർക്കങ്ങൾ ഉള്ളതിനാൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗം മണി പറഞ്ഞു.പ്രദേശം ഉൾപ്പെടുന്ന 25 ഏക്കർ ഭൂമി റവന്യൂ വകുപ്പിൽ നിന്നും ടൂറിസം വകുപ്പിന് വിട്ടു കിട്ടുന്നതോടെ ഒരു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടത്താൻ കഴിയുമെന്നും അതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ടൂറിസം ഭൂപടത്തിൽ കുറുമ്പാലകോട്ടയുടെ പ്രാധാന്യം ഒന്നുകൂടി വിളിച്ചറിയിക്കുന്നതാണ് കുട്ടികളുടെ കൈപ്പുസ്തകം.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *