May 2, 2024

പോലീസിന് നേരെ വെടിവെച്ചപ്പോഴാണ് മാവോയിസ്റ്റിനെ വെടി വെച്ച് കൊന്നതെന്ന് പോലീസ് വിശദീകരണം.

0
Facebook 1604465540111 6729616232751466581.jpg
പോലീസിന് നേരെ വെടിവെച്ചപ്പോഴാണ് മാവോയിസ്റ്റിനെ വെടി വെച്ച് കൊന്നതെന്ന് പോലീസ്
. പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റിലാണ് വിശദീകരണം. 
മാധ്യമങ്ങൾക്ക് പോലും പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധം ഉയരുന്നതിനിെടെയാണ് വിശദീകരണം. 
പോസ്റ്റ് ചുവടെ:
വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് (നവംബര്‍ മൂന്ന്) രാവിലെ കോമ്പിങ് നടത്തിവന്ന പോലീസ് സംഘത്തിനുനേരെ മാവോവാദികളായ ഒരു സംഘത്തിന്‍റെ ആക്രമണം ഉണ്ടായി. ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചു വെടിവെച്ചതില്‍ മാവോവാദിസംഘത്തിലെ ഒരാള്‍ മരണപ്പെട്ടു. 
മാനന്തവാടി എസ്.ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പിങ് നടത്തിവരവേ ഇന്ന്  രാവിലെ 9.15 മണിയോടുകൂടിയാണ് മീന്‍മുട്ടി ഭാഗത്ത് വനത്തിനുള്ളില്‍ ഒരുസംഘം ആള്‍ക്കാര്‍ പോലീസിനുനേരെ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവച്ചു. ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ ഓടിപ്പോയി. അതിനുശേഷം പോലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോള്‍ യൂണിഫോം ധാരിയായ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതു കാണുകയുണ്ടായി. അയാളുടെ കൈവശം ഒരു 0.303 റൈഫിള്‍  കാണപ്പെട്ടു. അക്രമികള്‍ സമീപത്തില്ല എന്നുറപ്പാക്കിയശേഷം മൊബൈല്‍ റെയ്ഞ്ച് കിട്ടുന്ന ഭാഗത്തേയ്ക്ക് മാറി പോലീസുകാര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശിയായ വേല്‍മുരുഗന്‍ (33) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പോരാടുന്നതിനു പ്രേരിപ്പിക്കുന്നതും ആയുധപരിശീലനവും സംഘത്തിലേക്ക് കൂടുതല്‍ അണികളെ ചേര്‍ക്കുന്നതുമാണ് ഇയാളുടെ പ്രധാന ചുമതലകള്‍. വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *