അമ്മയും സഹോദരനും തിരിച്ചറിഞ്ഞു : വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയേക്കും.
കൽപ്പറ്റ: വയനാട്ടിൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.
അമ്മ കണ്ണമ്മാളും സഹോദരൻ മുരുകനും മൃതദേഹം കാണുന്നതിനായി മോർച്ചറിയിൽ പ്രവേശിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.
അമ്മയും സഹോദരനും മൃതദേഹം തിരിച്ചറിഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയേക്കും.
Leave a Reply