അധികൃതരോട് പ്രതിഷേധം: വാഹനറാലിയുടെ അകമ്പടിയിൽ വിധവയായ വീട്ടമ്മക്ക് പശുവിനെ കിട്ടി .

പുല്‍പ്പള്ളി: അധികൃതരുടെ അനാസ്ഥയിൽ പശുവിനെ നഷ്ടപ്പെട്ട വിധവയായ വീട്ടമ്മക്ക് തുണയായി ക്ഷീരകർഷകർ .
പട്ടാണിക്കൂപ്പിലെ ഫാത്തിമക്ക് മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പശുവിനെയും കിടാവിനെയും നല്‍കി. മുള്ളന്‍കൊല്ലി പട്ടാണിക്കൂപ്പിലെ വിധവയായ ഫാത്തിമ 80,000 രൂപ നല്‍കി വാങ്ങിയ നിറചെനയുള്ള പശു സിസേറിയനെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഫാത്തിമക്ക് കൈത്താങ്ങായി മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പശുവിനെ വാങ്ങി നല്‍കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു പശുവിനെയും കിടാവിനെയും നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. കേണിച്ചിറയില്‍ നിന്നും വാഹനത്തില്‍ കയറ്റിയാണ് പശുവിനെ മുള്ളന്‍കൊല്ലിയിലെ ഫാത്തിമയുടെ വീട്ടിലെത്തിച്ചത്.
മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് കൈമാറ്റ ചടങ്ങ് നടത്തി. ജില്ലാസെക്രട്ടറി അഭിലാഷ് പി എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാവൈസ് പ്രസിഡന്റ് മത്തായി പുള്ളോര്‍കുടി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി താജ് മന്‍സൂര്‍, വാര്‍ഡ് മെമ്പര്‍ മുനീര്‍, സിറാജ് മുഹമ്മദ്, ജനകന്‍മാസ്റ്റര്‍, വിമല്‍മിത്ര തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply