എ.എസ്. ഗിരീഷിന്റെ ചായക്കട ചര്‍ച്ച.കോം എന്ന പുസ്തകം തട്ടുകടയിൽ വെച്ച് നാളെ പ്രകാശനം ചെയ്യും.

കൽപ്പറ്റ :
വീക്ഷണം വയനാട് ബ്യൂറോ ചീഫ് എ.എസ് ഗിരീഷിന്റെ ചായക്കട ചര്‍ച്ച.കോം എന്ന പുസ്തകം നാളെ വൈകിട്ട് ഏഴിന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തെ കെ.എല്‍ 12 തട്ടുകടയില്‍ വെച്ച് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്യും. . നീർമാതളം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഗിരീഷിന്റെ അഞ്ചാമത്തെ പുസ്തകമാണിത്'.
നൗഷാദ് ഓണാട്ടാണ് കവർ ഡിസൈൻ .
ചായക്കടയിലെ ഓരോ കടി കളുടെയും പേരുകളാണ് ഓരോ കഥയ്ക്കും ഇട്ടിട്ടുള്ളത്. ഒരു കഥക്ക് ബിരിയാണി എന്നും പേരിട്ടുണ്ട്.
ഒരു കഥ മാത്രമാണ് പുതിയ കാലഘട്ടത്തിന്റേതായി ഉള്ളത്. മറ്റ് കഥകളെല്ലാം പഴയ കാലഘട്ടത്തിലെ ചായക്കട ചർച്ചകളെ ഓർമിപ്പിക്കുന്നതാണ്. പഴയ കാലഘട്ടത്തെയും ന്യൂജൻ കാലഘട്ടത്തിലെ ഡിജിറ്റൽ യുഗത്തെ യും കോർത്തിണക്കി ഉള്ളതാണ് കഥകൾ അത്രയും .
.
മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ എന്നതായിരുന്നു ആദ്യ കൃതി.
ജ്വാലാമുഖി എന്ന നോവലിന് അങ്കണം പുരസ്കാരം ലഭിച്ചിരുന്നു.
നിശബ്ദ തീരത്തെ ശബ്ദ യാനങ്ങൾ എന്ന നാടകത്തിന്
സംസ്ഥാന തല ഏകാങ്ക നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
മൗനമെഴുതിയ മിഴികൾ എന്ന മറ്റൊരു കഥാ സമാഹരം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ കഥാസമാഹാരമാണ് ചായക്കട ചർച്ച ഡോട്ട് കോം .
ബത്തേരി വാകേരി സ്വദേശിയാണ് എ.എസ്. ഗിരീഷ്. ഭാര്യ: തുഷാര. സൂര്യ ദത്തൻ, ആര്യ ദത്തൻ എന്നിവർ മക്കളാണ്.



Leave a Reply