April 26, 2024

പൂതിക്കാട് കടുവ ഇറങ്ങിയ സ്ഥലത്ത് ക്യാമറ സ്ഥാപിക്കും.

0
Img 20201123 Wa0330.jpg
 പൂതിക്കാട് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ ,ബത്തേരി എസ്.ഐ മുകുന്ദൻ ,തുടങ്ങിയവർ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് മൂന്ന് ദിവസം നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികൾ തീരുമാനിക്കാമെന്ന ധാരണയിൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു.
 ബീനാച്ചി ജനവാസ കേന്ദ്രത്തിൽ രണ്ടാഴ്ച മുൻപാണ് മൂന്ന് കടുവകൾ ഇറങ്ങിയത്.ഇതിൽ രണ്ട് കടുവകളെ മാത്രമാണ് ബീനാച്ചി എസ് സ്റ്റേറ്റിലേക്ക് കയറ്റി വിട്ടത്. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള പുതിക്കാട്സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് കാട്ടുപന്നിയെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് കടുവയെ പിടികൂടാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടുവയെ നിരീക്ഷിക്കാൻ ക്യാമറ വെക്കാമെന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ വീണ്ടും സമീപ പ്രദേശത്ത് കടുവ പന്നിയെ പിടികൂടിയതാണ്നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്. കൂടു വെക്കാൻ തീരുമാനമാകാതെ പിൻമാറില്ലെന്ന് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ അസിസ്റൻ്റ് വൈൽഡ് ലൈഫ് വാർഡനുമായി നാട്ടുകാർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനമായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *