April 27, 2024

മാനന്തവാടിയിൽ രാഷ്ട്രീയപ്പോര്: എൽ.ഡി.എഫ്. അഞ്ച് വർഷം നഷ്ടമാക്കിയെന്ന് യു.ഡി.എഫ്. മുൻ കൗൺസിലർ.

0
മാനന്തവാടി മുനിസിപ്പാലിറ്റി വികസനം 50 വർഷം പിന്നോട്ട് കൊണ്ട് പോയി. കൗൺസിലറുടെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു.
കഴിഞ്ഞ 5 വർഷത്തെ എൽ ഡി എഫിന്റെ മാനന്തവാടി മുനിസിപ്പാലിറ്റി ഭരണം 50 വർഷം നമ്മളെ പിന്നോട്ടുകൊണ്ടുപോയി എന്ന് തെളിവ് അടക്കം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ അഡ്വ.അബ്ദുൽ റഷീദ് പടയൻ്റെ
എഫ്.ബി.പോസ്റ്റാണ് വൈറലാവുന്നത്.
നിങ്ങൾ നൽകിയ ഉത്തരവാദിത്വം പ്രതിപക്ഷ കൗൺസിലർമാർ എന്ന നിലയിൽ ഞങ്ങൾ കൃത്യമായി നിർവഹിച്ചു 
മുനിസിപ്പാലിറ്റിയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഏകദേശം മുപ്പതോളം പ്രക്ഷോഭങ്ങൾ നടത്തി.പരിഹാരമുണ്ടായില്ലെങ്കിലും
ഏഴോളംഓളം കേസുകൾ ഞങ്ങൾക്കെതിരെ ചുമത്തി
കൗൺസിലിൽ യോഗത്തിൽ 
ഓരോ പ്രശ്നങ്ങളും ഞങ്ങൾ കൃത്യമായി ഉയർത്തി അംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ അടുത്ത കൗൺസിലിൽ അല്ലെങ്കിൽ തൊട്ടടുത്ത  കൗൺസിലിൽ ചർച്ചചെയ്യണമെന്നിരിക്കെ 6 മാസവും 7 മാസവും ഓരോ ചോദ്യത്തിനും ഉത്തരങ്ങൾക്കുവേണ്ടി കാത്തിരുന്നു പലതിനും മറുപടിയില്ല ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട് ഞങ്ങൾ നടപ്പിലാക്കും എന്ന ധാർഷ്ട്യം ഇനി ആ മറുപടി പറ്റില്ല ജനകീയ കോടതിയിൽ നിങ്ങൾ വിചാരണ ചെയ്യപ്പെടുമ്പോൾ നിങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേ മതിയാകൂ ഇപ്പോൾ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഇല്ല എല്ലാം ജനങ്ങളുടെ കയ്യിൽ അവർ തീരുമാനിക്കട്ടെ എന്ന് എഫ്.ബി.യിൽ കുറിച്ചിട്ടുണ്ട്.
മാനന്തവാടിയിലെ ജനങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ നിരക്കിൽ അവരുടെ ചെറിയ ആഘോഷങ്ങൾക്ക് മറ്റു പരിപാടികൾ ക്ക് ലഭിച്ചിരുന്നു നമ്മളുടെ ടൗൺഹാൾ എന്തുകൊണ്ട് അഞ്ച്  വർഷമായി അടഞ്ഞു കിടക്കുന്നു ഇതുമൂലം മുനിസിപ്പാലിറ്റിക്കുണ്ടായ വരുമാന നഷ്ടം എത്രയെന്ന് വ്യക്തമാക്കണം.
നമ്മുടെ ബസ് സ്റ്റാന്റിന്റെ മുകൾനിലയിൽ ഉള്ള 36 ഓളം റൂമുകൾ രണ്ടു ലക്ഷത്തിനു മുകളിൽ വരുമാനം ലഭിക്കുമായിരുന്നു. 
. ആസൂത്രണത്തിലെ പിഴവിന്റെ ഉത്തരവാദി ആരാണ്  
നമ്മുടെ സഹോദരങ്ങൾ മരിച്ചാൽ അവരുടെ ശേഷക്രിയകൾ ചെയ്യാൻ മറ്റു സാഹചര്യം ഇല്ലാത്തവർ അവരുടെ സ്വന്തക്കാരുടെ മൃത ശരീരവുമായി നേരെ പയ്യാമ്പലത്തു പോകണം കഴിഞ്ഞ യുഡിഎഫ് ഭരണസമിതി തുടക്കം കുറിച്ച ഗ്യാസ് ക്രിമറ്റേറിയം  അഞ്ച് വർഷo കൊണ്ട് ഒരു കല്ലുപോലും സ്ഥാപിക്കാൻ കഴിയാതെ നടപ്പിലാക്കാൻ കഴിയാത്തതിന്റെ  കാരണം എന്താണ്‌ ഇതിനു വേണ്ടി വരുന്ന തുക സംസ്ഥാന സർക്കാർ നൽകും മുനിസിപ്പാലിറ്റി കണ്ടത്തേണ്ടതില്ല 
2015 എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വരുന്നതിനു വേണ്ടി നിങ്ങൾ തയ്യാറാക്കിയ പ്രകടനപത്രിക ഒന്നുകൂടി മാനന്തവാടിയിലെ ജനങ്ങൾക്ക് മുമ്പിൽ ചർച്ച ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ 
എല്ലാ വർഷവും 15 ലക്ഷം രൂപയോളം ചിലവഴിക്കുന്ന മാനന്തവാടിയിലെ തെരുവിളക്ക് റിപ്പയറിങ് കടകമ്പോളങ്ങൾ അടച്ചാൽ മാനന്തവാടി ഇരുട്ടിലാവും എന്താണ് ഇപ്പോഴും പകുതിപോലും സ്ട്രീറ്റ് ലൈറ്റുകൾ കാത്തിരിക്കുന്നത് ഇതിനു വേണ്ടി നിയമിച്ചവർ എവിടെ അവർ എന്താണ് ജോലി ചെയ്യാത്തത്
മാലിന്യ സംസ്കരണത്തിനു വേണ്ടി കഴിഞ്ഞ 5 വർഷകാലയളവിൽ എന്തു പദ്ധതിയാണ് നിങ്ങൾ ആവിഷ്കരിച്ചത്
എൻ യു ൽ എം പദ്ധതിപ്രകാരം തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇതിനുള്ള  തുക കേന്ദ്ര സർക്കാർ നൽകും എവിടെയാണ് പുതിയ സ്ഥലം കണ്ടെത്തി നിങ്ങൾ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിച്ചത്
മാനന്തവാടിയിലെ  ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണല്ലോ തെരുവ് നായ്ക്കളുടെ  പ്രശ്നം എത്രപേർക്കാണ് കടിയേറ്റത് എന്ത് ക്രിയാത്മകമായ നടപടിയാണ് നാളിതുവരെ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനു വേണ്ടി എന്തു പദ്ധതിയാണ് മുനിസിപ്പാലിറ്റി നടപ്പിലാക്കിയത് 
സംസ്ഥാന സർക്കാരിൻറെ എല്ലാവർക്കും വൈദ്യുതി എന്ന പദ്ധതി
 
എന്താണ് നൽകാതിരിക്കാൻ കാരണം 
ഇവിടത്തെ പാവങ്ങൾക്ക് ഏക ആശ്രയമായിരുന്ന ക്ഷേമപെൻഷൻ അപേക്ഷ സ്വീകരിച്ചു തൊട്ടടുത്ത സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിക്കണം എന്നിരിക്കെ പല അപേക്ഷകളും തീർപ്പാക്കാൻ 100 ദിവസം വരെ കാലതാമസം എങ്ങനെ വന്നു ഇതിനു ആരാണ് ഉത്തരവാദി 
കെട്ടിട ഉടമ നികുതി കുടിശിക വരുത്തി എന്ന കാരണത്താൽ ആ സ്ഥാപനത്തിൽ കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ലൈസൻസ് പുതുക്കി നൽകാതിരിക്കുന്നതിന്റെ ഔചിത്യം എന്താണ്
വാടകക്ക് താമസിക്കുന്ന വീടില്ലാത്ത പല പാവങ്ങൾക്കും  കെട്ടിട ഉടമ നികുതി കുടിശിക വരുത്തി എന്ന കാരണത്താൽ റേഷൻ കാർഡ് ലഭിക്കുന്നതിന് വേണ്ട റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് ഔചിത്യം എന്താണ് 
മാനന്തവാടിയിൽ എത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ടി 5 വർഷം കൊണ്ട് ഒരു പൊതു ശൗചാലയം എങ്കിലും നിർമിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ 
കേന്ദ്രസർക്കാർ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എത്ര ആളുകൾക്ക് നൽകി
മാനന്തവാടി ബസ്റ്റാന്റ് ഗാന്ധിപാർക്ക് എന്നിവിടെങ്ങളിലെ പൊതു ശൗചാലയത്തിൽ നിലവിലെ അവസ്ഥ എന്താണ്
സേവനാവകാശ നിയമപ്രകാരം 3 മുതൽ 7 ദിവസം വരെ കൊണ്ട് ലഭിക്കേണ്ട ജനന-മരണ സർട്ടിഫിക്കറ്റുകൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നിന്നും എത്ര ദിവസം കൊണ്ടാണ് ലഭിക്കാറ്‌ ഇതിനു വേണ്ടി ജനങ്ങൾ എത്ര തവണ കയറി ഇറങ്ങാറുണ്ട്
സ്ക്വയർ ഫിറ്റിന് അഞ്ചു രൂപയുണ്ടായിരുന്നു വീട്ടു നികുത 10 രൂപയായി 100% വർദ്ധനവ് വന്നു ലൈസൻസ് ഫീസ് മറ്റ് നികുതികൾ എന്നിവയുൾപ്പെടെ ഇരട്ടിയിലധികം വർധനവുണ്ടായി മുനിസിപ്പാലിറ്റിയുടെ വരുമാനം ഇരട്ടിയിലധികമായി എന്നിട്ടും ഒരു ഡിവിഷനിലേക്കു
എല്ലാവർക്കും വൈദ്യുതി എന്ന പദ്ധതി പ്രകാരം 200 രൂപ അടച്ചാൽ ലഭിക്കുമായിരുന്നു അംഗൻവാടികൾക്കുള്ള  വൈദ്യുതി കണക്ഷൻ ആരുടെ വീഴ്ച്ച കൊണ്ടാണ് നമുക്ക് നഷ്ടപ്പെട്ടത് 
നമ്മുടെ നാട്ടിൽ ഒരുപാട് ഭിന്നശേഷി കുട്ടികൾ ഉണ്ട് അവർക്ക് ഒരു വലിയ ആശ്രയമാണ് വർഷംതോറും ലഭിക്കുന്ന സ്കോളർഷിപ്പ് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന തുകഎന്തുകൊണ്ടാണ് കഴിഞ്ഞ  അഞ്ചുവർഷവും മാനന്തവാടി മുനിസിപ്പാലിറ്റിക്ക് നൽകാൻ കഴിയാതെ പോയത്
നമ്മുടെ മത്സ്യമാർക്കറ്റ് മൂന്നുവർഷത്തോളം അടഞ്ഞു കിടക്കാൻ കാരണം എന്താണ് അതുകൊണ്ട് മുൻസിപ്പാലിറ്റിക്കുണ്ടായ ഉണ്ടായ നഷ്ടം എത്രയാണ്
സിപിഎമ്മിന്റെ ഘടകകക്ഷി ആണല്ലോ സി പി ഐ സിപിഐയും സിപിഎമ്മും ചേർന്നാണല്ലോ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഭരണം കയ്യാളിയത് എന്തിനാണ് സിപിഐ മാനന്തവാടി മുനിസിപ്പാലിറ്റി ക്കെതിരെ സമരം സംഘടിപ്പിച്ചത്
എല്ലാ മേഖലകളിലുമുള്ള വരുമാന മാർഗ്ഗങ്ങളിൽ നിന്നും ആസൂത്രണത്തിലെ പിഴവ് മൂലം കഴിഞ്ഞ അഞ്ചുവർഷം നഷ്ടപ്പെടുത്തിയ കോടികൾ എത്രയെന്ന് നാളിതുവരെ തിട്ടപ്പെടുത്തിയിട്ടുണ്ടോ
എന്താണ് പി എം എ വൈ പദ്ധതി പ്രകാരം ഇനി പുതിയ വീടിനുള്ള  അപേക്ഷ സ്വീകരിക്കേണ്ട എന്ന തീരുമാനം എടുക്കാൻ കാരണo
മാനന്തവാടി ടൗണിലെ മലിനജലം ജനവാസ കേന്ദ്റങ്ങളിലേക്കു ഒഴുകി എത്തി ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നത്തിൽ നാളിതുവരെ എന്ത് ക്രിയാത്മക നടപടി സ്വീകരിച്ചു 
മാനന്തവാടിക്ക് ഒരു സ്റ്റേഡിയം മുനിസിപ്പാലിറ്റിക്കൊരു നല്ല കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് 5 വര്ഷം കൊണ്ട് എന്ത് നടപടി സ്വീകരിച്ചു 
നമ്മുടെ നഗര സൗന്ദര്യ വത്കരണത്തിന് എന്ത് നടപടി സ്വീകരിച്ചു 
എല്ലാം ശരിയാക്കാൻ വന്നവർ അധികാരം കയ്യാളുമ്പോൾ പലതും അടച്ചുപൂട്ടി പുതിയതൊന്നും ഇല്ല യാതൊരു ദൂരക്കാഴ്ചയും ഇല്ല നമുക്കും മുന്നേറെണ്ടെ ? അടച്ചുപൂട്ടി പുതിയതൊന്നും ഇല്ല യാതൊരു ദൂരക്കാഴ്ചയും ഇല്ല നമുക്കും മുന്നേറെണ്ടെ മാനന്തവാടിയും വികസിക്കേണ്ട മാനന്തവാടിയിൽ വരേണ്ട പല സ്ഥാപനങ്ങളും വേറെ പല ഭാഗത്തേക്കും പോകുന്നു മാനന്തവാടിയുടെ പരിസരങ്ങൾ മുഴുവൻ വികസിക്കുമ്പോൾ നമ്മൾ മാത്രം പിന്നോട്ട് ഇനി നഷ്ടപ്പെടുത്താൻ 5 വർഷം  നമുക്കില്ല ……..നമ്മുടെ സമ്മതിദായക അവകാശം കൃത്യമായി വിനിയോഗിക്കണമെന്നും കൗൺസിലറായിരുന്ന 
അഡ്വ: റഷീദ് പടയൻ എഫ്.ബി.യിൽ കുറിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *