April 26, 2024

വയനാട് റയിൽ പാത – രാത്രി യാത്രാ നിരോധന വിഷയങ്ങളിൽ മുന്നണികൾ നിലപാട് വ്യക്തമാക്കണം

0
നഞ്ചൻഗോഡ് – നിലമ്പൂർ റയിൽപാത ,ദേശീയപാത766 ലെ രാത്രിയാത്രാ നിരോധനം എന്നിവയിൽ വിവിധ മുന്നണികളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് നീലഗിരി വയനാട് NH & റയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടുമുൻ വർഷങ്ങളിൽ വയനാട്ടിൽ ഏറ്റവും അധികം ജനകീയ പ്രക്ഷോഭങ്ങൾ നടന്നത്  വിഷയങ്ങളിലാണ്നഞ്ചൻഗോഡ് –  നിലമ്പൂർ റയിൽ പാത നടപടികൾ പുനരാരംഭിക്കാനും  രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനും വ്യക്തമായ കർമ്മ പദ്ധതി ജനങ്ങളുടെ മുമ്പാകെ വെക്കാൻ മുന്നണികൾ തയ്യാറാകണംസാമ്പത്തികമായി തകർന്ന് കഴിഞ്ഞ വയനാടിൻ്റെ പുനരുജ്ജീവനത്തിന് രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കലും നഞ്ചൻ ഗോഡ് – സുൽത്താൻ ബത്തേരിനിലമ്പൂർ റയിൽ പാത നിർമ്മിക്കലും  അത്യാവശ്യമാണ്അക്ഷൻ കമ്മറ്റിയും യുവജനങ്ങളുമടക്കം നടത്തിയ ഐതിഹാസിക ജനകീയസമരങ്ങൾ പാഴാവാൻ അനുവദിക്കരുത്രാത്രിയാത്രാ നിരോധനം പിൻവലിക്കൽനഞ്ചൻ ഗോഡ് നിലമ്പൂർ റയിൽവേ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ജനങ്ങളോട് പറയാനും ഇപ്പോഴത്തെ തടസ്സങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും എല്ലാ മുന്നണികളും തയ്യാറാകണമെന്നും ആക്ഷൻ കമ്മററി ആവശ്യപ്പെട്ടുഅഡ്വടി എം റഷീദ്വിനയകുമാർ അഴിപ്പുറത്ത്ജോസ് കപ്യാരുമലറസാഖ് ചോലക്കൽഐസൺ ജോസ്, EP മുഹമ്മദാലിഎൽദോജോസ് തണ്ണിക്കോട്അബു ചുള്ളിയോട്മാത്യു ജോർജ് സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *