May 3, 2024

കര്‍ഷക പ്രക്ഷോഭം ലോക ചരിത്രത്തില്‍ തന്നെ പുതിയൊരദ്ധ്യായം രചിക്കുന്നു:പി പി ആലി

0
03.jpg


 കല്‍പ്പറ്റ: പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ലോക ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്ന പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ അമ്പതോളം സംഘടനകളുടെയും ദശലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ടും കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവുമായ പി പി ആലി. ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ നടന്ന ഐക്യദാര്‍ഢ്യസത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നം തരുന്ന കര്‍ഷകരുടെ അന്നം മുടക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് തൊഴിലാളികളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായിരുന്നു സത്യാഗ്രഹം. നാല് ആത്മഹത്യകള്‍ അടക്കം 57 ഓളം പേര്‍ സമരഭൂമിയില്‍ മരണമടഞ്ഞിട്ടും അതിശൈത്യത്തിലും  സമരത്തിന് ആവേശം ദിനംപ്രതി കൂടി വരുന്നത് കോര്‍പ്പറേറ്റുകള്‍ക്ക്  കാര്‍ഷികമേഖല തീറെഴുതുന്ന ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ ജീവല്‍പ്രശ്‌നം എന്ന നിലയ്ക്ക് ആണെന്നും 1977-ല്‍  ഗാന്ധിജി ബിഹാറില്‍ നയിച്ച ചമ്പാരന്‍ സമരത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി കെ കുഞ്ഞുമൊയ്തീന്‍  അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടകൊല്ലി, കെ കെ രാജേന്ദ്രന്‍, സാലി റാട്ട കൊല്ലി, ബേബി തുരുത്തിയില്‍, പി എം ജോസ്, നജീബ് പിണങ്ങോട്, എസ് മണി,  സണ്ണി തോമസ്, പി വിനോദ് കുമാര്‍, അസീസ് മാടാല, ആയിഷ പള്ളിയാല്‍, ബി ആര്‍ ബിന്ദു, തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *