April 27, 2024

ജില്ലാ ആശുപത്രി മെഡിക്കൽ കോളെജ് ആശുപത്രിയാക്കി ഉയർത്തണമെന്ന് കർമ്മ സമിതി.

0
Img 20210111 Wa0139.jpg
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളെജ് ആശുപത്രിയാക്കി ഉയർത്തണമെന്നും ബോയ്സ് ടൗണിലെ ആരോഗ്യ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മെഡിക്കൽ കോളെജിൻ്റെ അനുബന്ധ സൗകര്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കണമെന്നും മെഡിക്കൽ കോളെജ് കർമ്മസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാവശ്യപ്പെട്ടു, ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് ഈ 13 ന് ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മാനന്തവാടി വ്യാപാരഭവനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും, ത്രിതല ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സാംസ്കാരിക മത സംഘടന പ്രവർത്തകർ, കർഷകർ വ്യാപാരികൾ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു, മേപ്പാടി ഡിഎം വിംസ് ഏറ്റെടുക്കുന്നില്ലെന്ന സർക്കാർ തീരുമാനം വന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രിയാണ് താൽക്കാലികമായിമെഡിക്കൽ കോളെജാക്കി മാറ്റാൻ സാധ്യത ഏറെ ഉള്ളത്, കൂടാതെ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ ഭൂമിയും നിലവിലുണ്ട്, ആരോഗ്യവകുപ്പിൻ്റെ ഉടമസ്ഥതയിലും ബോയ്സ് ടൗണിൽ 65 ഏക്കർ ഭൂമി ഉണ്ട്,, കണ്ണൂർ ജില്ലയുടെ മലമ്പ്രദേശങ്ങളിലുള്ളവർക്കും കുടക് ജില്ലയിൽ ഉള്ളവർക്കും എച്ച് ഡി കോട്ട താലൂക്കിലുള്ളവർക്കും ഏറെ സഹായകമായിരിക്കും ഇവിടെ മെഡിക്കൽ കോളെജ് വന്നാൽ.

വാർത്താ    സമ്മേളനത്തിൽ കർമ്മസമിതി ചെയർമാൻ കെ ഉസ്മാൻ ജനറൽ കൺവീനർ കെ എ ആൻ്റണി, , ബാബു ഫിലിപ്പ്, കെ എം ഷിനോജ്, കെ. മുസ്തഫ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *