April 26, 2024

ഏച്ചോം ഗോപി : വയനാട്ടു സംസ്കാരത്തിന്റെ അക്ഷരക്കാവൽ

0
1611999680145.jpg
   ജിത്തു തമ്പുരാൻ
ശ്രീ ഏച്ചോം ഗോപിയെക്കുറിച്ച് പറയുമ്പോൾ  വിശേഷണങ്ങൾ ഏറെയുണ്ട് …. കവി ,സാഹിത്യകാരൻ , കഥാകൃത്ത് , പരിസ്ഥിതി പ്രവർത്തകൻ, രാഷ്ട്രീയ  സാംസ്കാരിക പ്രവർത്തകൻ ,മലയാളത്തിലെ മുതിർന്ന സാഹിത്യകാരന്മാരുമായി ആഴത്തിലുള്ള സൗഹൃദവും കത്തിടപാടുകളും നടത്തുകയും ആ കത്തുകൾ നിധിപോലെ സൂക്ഷിക്കുകയും ചെയ്തിട്ടുള്ള ഒരാൾ ഇങ്ങനെ പലവിധത്തിലും അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിവരും …. 
അതിലുമപ്പുറം വയനാടിൻറെ ദേശീയോത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തിൻറെ സംഘാടകരായ വള്ളിയൂർക്കാവിൻറെ ട്രസ്റ്റി എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ് …. നല്ല നിലപാടുകളെടുക്കുക എന്നതാണ് ശ്രീ ഏച്ചോം ഗോപിയുടെ എക്കാലത്തെയും പ്രത്യേകത …. 
ഇത് ശ്രീ ഏച്ചോം ഗോപിയുമായുള്ള സമഗ്രമായ ഒരു അഭിമുഖമാണ് .
Q.ഒരു എഴുത്തുകാരൻ എന്ന നിലയിൽ വയനാടിന് പുറത്തേക്ക് അറിയപ്പെടാൻ തുടങ്ങിയത് എപ്പോഴാണ് ?
പയ്യമ്പള്ളി സെന്റ് ക്യാതറൈൻസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥ കവിത ലേഖനം പ്രസംഗം പഠനം എന്നി മേഖലകളിൽ മികവ് തെളിയിച്ച ഒരു മികച്ച വിദ്യാർഥിയായി എന്നെ തെരഞ്ഞെടുത്തിരുന്നു . 1976 -77 ൽ കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ വച്ച് നടന്ന 20 ദിവസം നീണ്ടു നിന്ന  സാഹിത്യ ക്യാമ്പിൽ കഥാ വിഭാഗത്തിൽ എനിക്ക് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി . എൻ പി മുഹമ്മദ് എം ടി വാസുദേവൻ നായർ എസ് കെ പൊറ്റക്കാട്, കെ.എ കൊടുങ്ങല്ലൂർ മുതലായവരാണ് ക്യാമ്പിനെ നയിച്ചത് .ഇരുപത്തി ഏഴ് പേരായിരുന്നു ആഖ്യാനത്തിലെ പഠിതാക്കൾ .  മാതൃഭൂമി ബാലപംക്തിയിൽ ആണ് ആദ്യമായി എഴുതിത്തുടങ്ങിയത് അന്നത്തെ ബാലപംക്തി നയിച്ചിരുന്ന കുട്ടേട്ടൻ എന്ന കുഞ്ഞുണ്ണി മാഷ് എന്റെ കവിതകൾ തിരുത്തി എനിക്ക് കത്തയക്കുകയും അതിന് മറുപടിയായി ആ ബന്ധം വളരെ വലിയൊരു സൗഹൃദത്തിലേക്ക് നയിക്കുകയും ചെയ്തു .കുഞ്ഞുണ്ണി മാഷിൻറെ കത്തുകൾ എല്ലാം ഞാനിപ്പോഴും നിധി പോലെ സൂക്ഷിച്ചു വെക്കുന്നുണ്ട്. അതേ ക്യാമ്പിൽ വച്ച് എംടി ആണ് പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീർ നമുക്ക് സംസാരിക്കുവാനും കത്തുകൾ എഴുതുവാനും പറ്റിയ വ്യക്തിയാണ് എന്ന് . ഞാൻ അതുപ്രകാരം വൈക്കം മുഹമ്മദ് ബഷീർ നേരിട്ടുകണ്ട് സൗഹൃദം സ്ഥാപിച്ചു. അദ്ദേഹം നിരന്തരം എൻറെ കുടുംബത്തിന്റെ ക്ഷേമം അന്വേഷിച്ചു വരെ കത്തുകൾ എഴുതുമായിരുന്നു . ഖസാക്കിൻറെ ഇതിഹാസം വായിച്ചപ്പോഴാണ് ഒവി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും കത്തുകൾ എഴുതാൻ തുടങ്ങുകയും ചെയ്തത് .
Q മാധവിക്കുട്ടിയുമായി എങ്ങനെയായിരുന്നു സൗഹൃദം ? 
Ans : മാധവിക്കുട്ടി  കമലാസുരയ്യ ആകുന്നതിന് മുമ്പും പിൻപും എല്ലാം എഴുത്തുകാരിയായ ആ പഴയ മാധവികുട്ടിയും ആയിട്ടുള്ള സൗഹൃദം ഞാൻ സൂക്ഷിച്ചിട്ടുണ്ട് .അവർ അവസാനമായി എന്നോട് പറഞ്ഞ വാക്കുകൾ അനുഭവങ്ങളിൽ നിന്നാണ് നല്ല സൃഷ്ടികൾ ഉണ്ടാകുന്നത് എന്നാണ് . അവരൊരിക്കലും എഴുത്തുകാരി ആകണമെന്ന് ആഗ്രഹിച്ചിട്ട് ഉള്ള ആളായിരുന്നില്ല  . കൊൽക്കത്തയിൽ എത്തിച്ചേർന്നതിനുശേഷമുള്ള തീവ്രമായ അനുഭവങ്ങളും മറ്റും ആണ് എൻറെ കഥ മുതലായ പുസ്തകങ്ങൾ പുറത്തുവരികയും അവരെ വളരെ മികച്ച ഒരു എഴുത്തുകാരി ആകാൻ പ്രാപ്തയാക്കുകയും ചെയ്യുവാൻ കാരണമായത് .
Q .എങ്ങനെയാണ് ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിത്തീർന്നത് ?
കുപ്പത്തോട് അനന്തൻ എന്ന മൂപ്പിൽ നായർ ആണ് അച്ഛൻറെ പേര് .അച്ഛൻ വളരെ നല്ല ഒരു പ്രകൃതി സ്നേഹിയും ക്ഷേത്ര സംരക്ഷകനും ഒട്ടനവധി മരങ്ങൾ നട്ടു പിടിപ്പിക്കുന്ന ഒരു വ്യക്തിയുമായിരുന്നു .അദ്ദേഹത്തിൻറെ പാത പിൻപറ്റി കൊണ്ടു തന്നെയാണ് ഞാനും ഞാനും പ്രകൃതി സംരക്ഷണ രംഗത്തേക്ക് കടന്നു വരുന്നത് .
ഏച്ചോം ശിവ ക്ഷേത്രം , തൃക്കട വിഷ്ണു ക്ഷേത്രം തുടങ്ങിയ പ്രകൃതി പരമായ ക്ഷേത്രങ്ങൾക്ക് ഉള്ള ഭൂമി  അച്ഛൻ സൗജന്യമായി കൊടുത്തതാണ് .അറുപതിലേറെ കിണറുകൾ അച്ഛൻ സൗജന്യമായി കുഴിച്ചു കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തിൻ്റെ  ഡയറിക്കുറിപ്പിൽ നിന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഇതിൽ ഏച്ചോം ശിവക്ഷേത്രത്തിൽ ഉള്ള കിണർ ഏതോ ഒരു പ്രശ്ന ഹാരി പറഞ്ഞതുപ്രകാരം ചില വ്യക്തികൾ  മൂടിക്കളഞ്ഞു . പക്ഷേ ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചത് ഏതാനും ചില വ്യക്തികൾക്ക് സൗകര്യമായി പ്രോഗ്രാമുകൾ നടത്തി പണം നേടുവാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ആ കിണർ മൂടി കളഞ്ഞത് എന്ന് അറിയാൻ സാധിച്ചു. ഇത് ഒരുപാട് വേദന ഉണ്ടാക്കിയ കാര്യമായിരുന്നു .
Q.പ്രകൃതി സംരക്ഷണ രംഗത്ത് വേദനാജനകമായി വന്ന സംഭവങ്ങൾ ഉണ്ടോ ? 
മേൽപ്പറഞ്ഞ ഏച്ചോം ശിവ ക്ഷേത്രത്തിൻറെ പരിസരത്തായി വളരെ വലിയ ഒരു ആൽമരം ഉണ്ടായിരുന്നു .ഈ വൃക്ഷത്തിന് വേരുകൾ വിഗ്രഹത്തിന് അടുത്തേക്ക് പോകുന്നു അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ വിഗ്രഹത്തിന് കേടുപാട് വരാൻ സാധ്യതയുണ്ട് എന്ന് ഏതോ ജ്യോത്സ്യൻ പറഞ്ഞു എന്ന കാരണത്താൽ ആ വൃക്ഷം അവർ നിഷ്കരുണം വെട്ടിമാറ്റി കളയുകയാണ് ഉണ്ടായത്. ഒരു വൃക്ഷ രാജൻ എന്നുള്ള നിലയിൽ ആ അരയാൽ മരം നൽകുന്ന ഓക്സിജനെ കുറിച്ച് ഒന്നും അവർക്ക് അറിയില്ലായിരുന്നു എന്ന് തോന്നുന്നു . ഒരു അല്പം ദൂരെ നിന്ന് നോക്കുമ്പോൾ ഈ അരയാൽ തടസ്സമായി അമ്പലം കാണുന്നില്ല എന്നാണ് അരയാൽ വെട്ടിമാറ്റുന്ന അതിനെക്കുറിച്ച് അവർ പറഞ്ഞത് . ഇത് വല്ലാതെ വേദന ഉളവാക്കിയ ഒരു സംഭവമാണ്.
 Q : ഭക്തിയും പരിസ്ഥിതിയും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നത് ?
Ans : അതും അച്ഛൻറെ പാത പിൻപറ്റി കൂടെ വന്ന കാര്യമാണ് .അച്ഛൻ വള്ളിയൂർക്കാവിലെ പാരമ്പര്യ ട്രസ്റ്റി ആയിരുന്നു ഞാനും ഇവിടെ എത്തിയത് അച്ഛൻറെ പിൻഗാമി ആയിട്ടാണ്.ഞാൻ ഇവിടെ എത്തുന്നത് 2010 ൽ  ആണ് .അതിനുശേഷം ഒട്ടനവധി മരങ്ങൾ നട്ടു പിടിപ്പിക്കുകയും ഇവിടെയുള്ള സ്വാഭാവിക വനങ്ങളെ അതേപടി നിലനിർത്തി കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട് . ഏറ്റവും സന്തോഷമുള്ള കാര്യം പരിസ്ഥിതി സംരക്ഷണത്തിലെ അവിഭാജ്യ ഘടകമായ  മുളകൾ ഒട്ടനവധി ഇവിടെ നട്ടുപിടിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് .ഏതാനും ചില സന്നദ്ധ സംഘടനകളും വള്ളിയൂർക്കാവിന്റെ സ്വത്തിലെ ഒഴിഞ്ഞ ഭൂമി ഭാഗത്ത് മരങ്ങളും മുള തൈകളും നടാൻ താൽപര്യം കാണിക്കുന്നുണ്ട് .അവരെയെല്ലാം ഇരുകൈയും നീട്ടി ഞങ്ങൾ സ്വീകരിക്കുന്നു .
Q : ഭക്തജനങ്ങൾക്ക് എന്തൊക്കെ ചെയ്തു കൊടുക്കാൻ സാധിച്ചു ?
ആദ്യ കാലഘട്ടം മുതൽ ഇവിടെ ഇല്ലാതിരുന്നത് ശുചിമുറികൾ ആയിരുന്നു . ഇപ്പോൾ ഇവിടെയെത്തുന്ന ഭക്തർക്കായി ശൗചാലയത്തിൻറെ കോംപ്ലക്സ് തന്നെ സ്ഥാപിച്ചിട്ടുണ്ട് . അതുകൂടാതെ നടുക്കാവ് എന്ന ഒരു പ്രദേശം ഉണ്ട് . അത് അത് മേൽ കാവിന്റെയും കീഴ്ക്കാവിന്റെയും നടു ഭാഗത്തുള്ള അന്നദാന മണ്ഡപത്തിന് സമീപത്തായാണ് കുടികൊള്ളുന്നത് . നടുക്കാവിൽ ഒരു തീർത്ഥ കിണർ ഉണ്ട് മണിക്കിണറിൽ നിന്നാണ് വള്ളിയൂർ കാവിലെ പ്രധാന പൂജ ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത് .കൂടാതെ  മീനം പതിനാലാം തീയതി തുള്ളിയുറഞ്ഞു വരുന്ന വെളിച്ചപ്പാട് ഈ മണിക്കിണറിൽ ആണ് മുഖം നോക്കുന്നത് .ഒരു സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു  നടുക്കാവിൻറെ ഭൂമി . ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുകയും നടുക്കാവ്  വള്ളിയൂർക്കാവ് ദേവസ്വത്തിന്റെ സ്വത്തുക്കളിൽ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട് . ഇനി ആചാരങ്ങൾക്ക് ഒരുതരത്തിലും മുടക്കം വരില്ല എന്നും ഉറപ്പു വരുത്തിയിട്ടുണ്ട് .
Q. വള്ളിയൂർക്കാവുമായി ബന്ധപ്പെട്ട മറ്റു നടപടികൾ എന്തൊക്കെയാണ് ?
ആദ്യകാലത്ത് വയനാട്ടിലുള്ള മുഴുവൻ വ്യക്തികളും കാർഷിക ആവശ്യത്തിനുള്ള സകല ഉപകരണങ്ങളും മുഴുവൻ വീട്ടുപകരണങ്ങളും വാങ്ങിയിരുന്നത് വള്ളിയൂർക്കാവ് ചന്തയിൽ വച്ച് ആയിരുന്നു . ഈ ചന്ത പഴയ പ്രൗഢിയോടെ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു . കന്നുകാലിചന്ത അടക്കമുള്ള ജനകീയ കാർഷിക പരിപാടികൾക്കാണ് ഇനി വള്ളിയൂർക്കാവ് ദേവസ്വം നേതൃത്വം നൽകാൻ ഉദ്ദേശിക്കുന്നത് .സ്ഥല പരിമിതികൾക്കുള്ളിൽ വച്ച് ഇത് നടപ്പിലാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചുകഴിഞ്ഞു
[30/1 13:26] പൊടിച്ചായയും അരിമുറുക്കും ഇഷ്ടമാണ്: Q : ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്താണ് താങ്കൾ അടുത്ത സൃഷ്ടിയായി ഉദ്ദേശിക്കുന്നത് ?
Ans : അത് വയനാടിൻറെ സമഗ്ര ചരിത്രവും ലഭ്യമായ ഐതിഹ്യങ്ങളും കുടിയേറ്റ കഥകളും എല്ലാം ഉൾപ്പെടുന്ന ഒരു വിശദമായ നോവൽ ആയിരിക്കും . കുറുമർ ഒഴികെ മറ്റ് എല്ലാവരും ഇവിടെ വയനാട്ടിൽ കുടിയേറിപ്പാർത്തിട്ടുള്ളതാണ് .വയനാട്ടിലെ കല്ലമ്പലങ്ങൾ മറ്റ് അധിനിവേശ അവശിഷ്ടങ്ങൾ എല്ലാത്തിനെയും കുറിച്ച് സമഗ്ര വിവരങ്ങൾ ഈ നോവലിൽ ഉണ്ടായിരിക്കും .
Q : കല്ലമ്പലം ജൈനരുടെതായിരുന്നു എന്ന് പറയപ്പെടുന്നുണ്ടല്ലോ ?
Ans : ആ വാദത്തിന് സാധുതയുണ്ട് .പക്ഷേ, കല്ലമ്പലത്തിലെ ഇതിലെ പ്രധാന ഭാഗങ്ങളിൽ കൊത്തി വെക്കപ്പെട്ട ശിൽപ കലയ്ക്ക് മത്സ്യാവതാര വിഷ്ണു സരസ്വതി ഗണപതി മുതലായ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളുമായി വളരെ സാദൃശ്യം ഉണ്ട്
[30/1 13:30] പൊടിച്ചായയും അരിമുറുക്കും ഇഷ്ടമാണ്: Q കുറുമരാണ് വയനാടിൻറെ ആദ്യകാല നിവാസികൾ എന്നതിനെക്കുറിച്ച് അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ലല്ലോ ?
Ans :വയനാട്ടിലെ പല സ്ഥലങ്ങളെയും പരിശോധിച്ചാൽ അവിടെയുള്ള ശിലാലിഖിതങ്ങളും ക്ഷേത്ര അവശിഷ്ടങ്ങളും കുറവരുടെ ഇവിടെ വന്നു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് കാണുവാൻ സാധിക്കും .പഴശ്ശി കാലഘട്ടത്തിൽ പക്ഷേ കുറിച്യക്കാണ് കൂടുതൽ പ്രാധാന്യം കൽപിക്കപ്പെട്ടത് . എങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങൾ ആഴത്തിൽ ഒന്ന് പരിശോധിച്ചാൽ കുറുമർ തന്നെയാണ് വയനാടിൻറെ യഥാർത്ഥ ആദിമ നിവാസികൾ എന്ന് തിരിച്ചറിയാൻ വലിയ വിഷമം ഒന്നും ഉണ്ടാകില്ല .
Q : വയനാടിന് രാജ്യത്തിൻറെ മറ്റിടങ്ങളിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ ? 
Ans: ഒരിക്കലുമില്ല . ആദ്യ  കാലത്ത് മലബാരി എന്ന പേരിലാണ് വയനാട്ടുകാർ അറിയപ്പെട്ടിരുന്നത് . കോഴിക്കോട്  എന്നതുമാത്രമേ മുൻകാല രേഖകളിൽ ചേർക്കപ്പെട്ടിള്ളൂ .ഈയടുത്തകാലത്ത് ശ്രീ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെയാണ് വയനാടിൻറെ പേര് ലോകം ഒന്ന് ഉച്ചരിക്കാൻ തുടങ്ങിയതുതന്നെ .
Q : താങ്കൾ വിഭാവനം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ശ്രീ രാഹുൽ ഗാന്ധി എംപി ഇതു വിധത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് ?
Ans : രാഹുൽഗാന്ധിയുടെ മുത്തച്ഛനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കുട്ടികളോടും പരിസ്ഥിതിയോടും വളരെ വലിയ ഇഷ്ടം വച്ചുപുലർത്തിയിരുന്ന ഒരാളായിരുന്നു . അതുപോലെതന്നെ അദ്ദേഹത്തിൻറെ മുത്തശ്ശിയായ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ശക്തമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് സൈലൻറ് വാലി വനപ്രദേശം അതിൻറെ എല്ലാ തനിമയോടും കൂടി ഇന്നും നിലനിൽക്കുന്നത് . രാഹുൽ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഞങ്ങളുടെ പ്രകൃതി വനസംരക്ഷണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട് .ഈ വിഷയത്തിൽ ശ്രീ രാഹുൽ ഗാന്ധിയുടെ നിലവിലുള്ള നിലപാടുകളിൽ ഞങ്ങൾ സമ്പൂർണ്ണ സംതൃപ്തി പ്രകടിപ്പിക്കുന്നു
Q : വള്ളിയൂർക്കാവിൻറെ നടത്തിപ്പ് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ ഒന്ന് വിശദമാക്കാമോ ?
Ans : വള്ളിയൂർക്കാവ് തിരുനെല്ലിയോ മറ്റ് അമ്പലങ്ങളെ പോലെ ഒരു ക്ഷേത്രം അല്ല എന്ന് ആദ്യം മനസ്സിലാക്കുക . ഇത് ഒരു കാവാണ് .കാവിന് മേൽക്കൂരയോ പ്രതിഷ്ഠയോ ആവശ്യമുള്ളതായി ഹൈന്ദവ ആചാരത്തിൽ ഇതുവരെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .ഞാൻ പറഞ്ഞു കേട്ടതും എൻറെ സങ്കല്പത്തിൽ ഉള്ളതുമായ തനിമ തികഞ്ഞ വള്ളിയൂർക്കാവ് മേൽക്കൂര ഉള്ള അമ്പലം കെട്ടാത്ത ഒരു കാവ് ആണ് . ഈയടുത്ത പതിറ്റാണ്ടുകളിൽ ആയിട്ടാണ് ഇവിടെ സീതാദേവിയും ഗുളികനും ഗണപതിയും മുതലായ പ്രതിഷ്ഠകൾ ഒക്കെ അതാത് കാലത്തെ കമ്മിറ്റി നടത്തിപ്പുകാർക്ക് പരിഷ്കാരം തോന്നുന്ന വിധത്തിൽ പ്രതിഷ്ഠിക്കപ്പെട്ടത് . പക്ഷേ യഥാർത്ഥ വള്ളിയൂർക്കാവിന്റെ ആചാരാനുഷ്ഠാന നിയമപ്രകാരം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഇവിടെ നടക്കാൻ സാധ്യത ഇല്ലാത്തത് ആണ് . ശരിയായ ഒരു കാവ് എന്നുള്ള തനിമയും പഴമയും ജൈവ സമ്പത്തും എല്ലാം തികഞ്ഞു നൽകുന്ന ഒരു വള്ളിയൂർക്കാവ് ആണ് എൻറെ സ്വപ്നത്തിൽ ഉള്ളത്  .ഇതിൻറെ ഐതിഹ്യം തന്നെ ശ്രദ്ധിക്കുക : ഒരു ആദിവാസി ബാലൻ മരത്തിനു മുകളിൽ ഉള്ള പള്ളിയിൽ വാൾ കുരുങ്ങി തൂങ്ങിക്കിടക്കുന്നത് കണ്ടു  അത് ഭഗവതിയുടെ സാന്നിധ്യമായിരുന്നു എന്നാണ് .അതു പ്രകാരമാണ് ഇവിടെയുള്ള ആചാരങ്ങൾ നടന്നു പോന്നത്.
പിന്നീട് പഴശ്ശിയുടെ കാലഘട്ടത്തിൽ ദേശ വാഴികളായ ഞങ്ങളുടെ കുടുംബം ഉൾപ്പെടുന്ന വേമോത്ത് നമ്പ്യാർ സമുദായത്തെയും പഴശ്ശിയുടെ പടയാളികൾ ആയ എടച്ചന നായർ വിഭാഗത്തെയും വള്ളിയൂർക്കാവിലെ മേൽനോട്ടത്തിലുള്ള കാര്യക്കാരൻ ആയി നിയമിക്കുകയായിരുന്നു
Q : വള്ളിയൂർക്കാവിലെ ആചാരങ്ങൾ നിലവിൽ എത്രമാത്രം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans : വള്ളിയൂർക്കാവിൽ ഉള്ള കൊടിയേറ്റം തന്നെ ആദിവാസി മൂപ്പൻ ആണ് നടത്തുന്നത് .അവർ ഈ കുടിയേറ്റത്തിന് ഉള്ള കൊടിമരം വ്രതാനുഷ്ഠാനങ്ങളോടെ കാട്ടിൽ പോയി വെട്ടി കൊണ്ടുവരികയാണ് ചെയ്യുന്നത്.
Q. ഉത്സവം തുടങ്ങി ഏഴാം നാളിൽ ആണ് കൊടിയേറ്റം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് .ഈ വിചിത്രമായ ആചാരത്തിന്റെ വസ്തുത എന്താണ് ?
Ans :കുംഭ മാസം അവസാനം വാൾ എഴുന്നെള്ളി വന്ന ശേഷം മീനമാസം ഒന്നിന് വള്ളിയൂർക്കാവ് ഉത്സവം ആരംഭിക്കുന്നു . ഉത്സവത്തിന് സ്ഥാനികൻ ആയിട്ടുള്ള ഭരണകർത്താവ് ഒന്നാം തീയതി തന്നെ എഴുന്നള്ളി വന്ന് ആദിവാസി മൂപ്പൻമാരെ കൊണ്ട് കൊടിയേറ്റ് നടത്തിപ്പിക്കണം  എന്നതായിരുന്നു ചടങ്ങിലെ നിയമം .പക്ഷേ ഏതോ ഒരു വർഷം എന്തോ ചില കാരണങ്ങളാൽ സ്ഥാനികനായ ഈ രാജാവിന് കൃത്യം മീനം ഒന്നാം തീയതി തന്നെ ഉത്സവത്തിന് എത്തുവാൻ സാധിച്ചില്ലത്രേ . അവസാനം അദ്ദേഹം ഏഴാം ദിവസം ആണ് എത്തുന്നത് . ആ വർഷം മുതൽ മീനം ഒന്നാം തീയതി തന്നെ ഉത്സവം ആരംഭിക്കുകയും ഏഴാം ദിവസം കൊടിയേറ്റ് നടത്തുകയും ചെയ്യുന്ന ഉത്സവ ആചാരം ആരംഭിച്ചു  എന്നാണ് പറഞ്ഞുകേൾക്കുന്നത് .അതുപോലെതന്നെ ഉത്സവം കഴിഞ്ഞ് ഏഴാം ദിവസം കൊടി താഴ്ത്തുകയും ചെയ്യണം.
Q ഒപ്പന വരവ് എന്നു പറയുന്നത് എന്താണ് ? ഇതിന് ഇന്ന് മുസ്ലിം വിഭാഗത്തിലെ ഒപ്പനയുമായി ബന്ധമുണ്ടോ ?
Ans : ഒരിക്കലുമില്ല . പൂജാരി അക്കാലത്ത് ദേവിയെ ഓരോ പൂജാ വേളകളിലും പ്രത്യക്ഷമായി കാണുമായിരുന്നുവത്രേ. ഉത്സവ സമയത്ത് മാത്രമായിരുന്നു ആ കാലഘട്ടത്തിൽ വള്ളിയൂർക്കാവ് നട തുറന്നിരുന്നത്.പൂജാരിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പോലെ മറ്റു ഭക്തജനങ്ങൾക്കും മുന്നിലും ദേവി പ്രത്യക്ഷപ്പെടണം എന്ന പ്രാർത്ഥന പ്രകാരം ആണ് ഒപ്പന ദർശനം ആരംഭിക്കുന്നത് …. ചേരൻ കോട് നമ്പിടി എന്ന പൂജാരി കുംഭം 30ന് വാളുമായി ഇവിടെ എത്തുകയും മീനം ഒന്നു മുതൽ മീനം 14 വരെ ഇവിടെ തന്നെ താമസിച്ചു പൂജ ചെയ്യുകയും ആയിരുന്നു പതിവ് … 
അങ്ങനെ ഒരിക്കൽ പൂജാരിക്ക് ഉണ്ടായ ഒരു അരുളപ്പാട് പ്രകാരം   ഒപ്പന ഒപ്പനക്കുള്ള തീരുമാനമുണ്ടായി …. പൂജാരി താഴെ കാവിൽ വച്ച് പ്രാർഥിക്കുമ്പോൾ ഒരിക്കൽ പെട്ടെന്ന് ഒരു അരുളപ്പാട് പോലെ ഉണ്ടാവുകയും 10 – 35 കിലോമീറ്റർ അപ്പുറത്തുള്ള  ഇല്ലത്തേക്ക് തുള്ളിയുറഞ്ഞു ചെല്ലുകയും അവിടെയുള്ള ഭക്തയായ ഒരു മുത്തശ്ശി ഈ നമ്പൂതിരിയെ പ്രത്യേക തരത്തിലുള്ള വിശിഷ്ടമായ വസ്ത്രങ്ങളൊക്കെ ധരിപ്പിക്കുകയും ദേവി രൂപമായി സങ്കൽപ്പിച്ച് വള്ളിയൂർ കാവിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നത്രെ. ഒപ്പന എന്ന വാക്കിനർത്ഥം ദേവിയുടെ  വേഷഭൂഷാദികൾ ഏകദേശം ഒപ്പിച്ചെടുക്കുക എന്നതുമാത്രമാണ് . 
ഒപ്പന  ദർശനത്തിനുശേഷം മീനമാസം 11 ,12 , 13 , 14 തീയതികളിൽ ഭക്തജനങ്ങൾക്ക് ദേവിയെ നേരിട്ട് ദർശിക്കാം എന്ന് സങ്കൽപമുണ്ട് .മറ്റ് ഒരു ക്ഷേത്രങ്ങളിലും ഈ ആചാരം നിലവിലില്ല . രാത്രിയിൽ ദർശിച്ച് ദേഹത്തേക്ക് ആവാഹിച്ച് പകൽനേരത്ത് കൊണ്ടുവരുന്നതാണ് എങ്കിലും ഈ ചടങ്ങിന് ഫോട്ടോയെടുക്കാനും മറ്റിടങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കാനോ അനുവാദം കൊടുക്കുന്നില്ല
Q അതുപോലെ തോറ്റം പാട്ടിനെക്കുറിച്ച് ?
Ans : തോറ്റം പാട്ടിന്റെ അവസാന ഭാഗത്ത് ദേവിയെ  തോറ്റക്കാരൻ തെയ്യമ്പാടി കുറുപ്പിൻറെ ദേഹത്തുകൂടെ  ദേവി പ്രത്യക്ഷപ്പെട്ട് കൽപിക്കുകയും ഭക്ത ജനങ്ങളോട് സംവദിക്കുകയും ചെയ്യുകയാണ് . നിലവിൽ ചെറുകര  പീടിക കണ്ടി എന്ന തറവാട്ടിലെ അവകാശികളാണ് കളമെഴുത്ത് തോറ്റംപാട്ട് മുതലായവ അനുഷ്ഠിക്കുന്നത് .നൂറ്റാണ്ടുകൾക്കു മുമ്പുള്ള അതേ തനിമയോടെ തന്നെ ചടങ്ങുകളും തോറ്റം പാട്ടും കളമെഴുത്തും എല്ലാം സൂക്ഷിക്കുന്ന വയനാട്ടിലെ ഏക ക്ഷേത്രവും വള്ളിയൂർക്കാവ് തന്നെയാണ്. 
Q :ഉത്സവങ്ങളുമായി ബന്ധപ്പെട്ട കഥകൾ എന്തെങ്കിലുമുണ്ടോ ?
തോറ്റം കഴിഞ്ഞ് മീനം പതിനാലിന് വെളിച്ചപ്പാട് ജനങ്ങളോട് ദക്ഷിണയ്ക്കായി കൈനീട്ടുന്ന ഒരു അവസരം ഉണ്ട് .ഒരിക്കൽ തോറ്റം ചടങ്ങിന് അതിനു സാക്ഷിയായി ഏതോ ഒരു കോവിലകത്തെ അവകാശിയായ തമ്പുരാട്ടി ഉണ്ടായിരുന്നു. അവർ ചോദിച്ചു : ഇത്രമാത്രം ജനങ്ങൾ കൂടുന്ന വലിയ ഉത്സവം നടത്തുന്ന ഇന്ന് ഒത്തിരി പണമുള്ള കാവായ് ഇരുന്നിട്ടും എന്തിനാണ് ഇങ്ങനെ ഭക്തജനങ്ങളുടെ മുമ്പിൽ കൈനീട്ടി ഇരക്കുന്നത് എന്ന്  . എന്തായാലും അധികം വൈകാതെ  ആ മഹിളക്ക്തൻറെ ശബ്ദം എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി . പ്രശ്ന ഹാരിയുടെ വിധി അനുസരിച്ച് അവർക്ക് അറിയുവാൻ സാധിച്ചു ,ദേവീ കോപം കൊണ്ടാണ് അവർക്ക് ശബ്ദം നഷ്ടപ്പെട്ടു പോയത്. പ്രായശ്ചിത്തം ചെയ്ത് ശബ്ദം തിരിച്ചെടുക്കുകയും അതുപ്രകാരം അവരുടെ നേർച്ചയായി വൃശ്ചിക മാസത്തിൽ 3 ദിവസം ആനയും അമ്പാരിയും അടക്കം ഉള്ള ചെറിയ ഉത്സവമായി ഉത്രം കോലം ആരംഭിക്കുകയും ചെയ്തു . ഇപ്പോഴും അത് തുടരുന്നുണ്ട്.
Q : കേരള ഗവൺമെൻറിന് വള്ളിയൂർക്കാവിനോടുള്ള സമീപനമെന്താണ് ?
നിലവിൽ കേരള ഗവൺമെൻറ് ഉടമസ്ഥതയിലുള്ള മലബാർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ക്ഷേത്രമാണ് . ഇവിടെയുള്ള ശാന്തിക്കാരെ നിശ്ചയിക്കുന്നത് ക്ഷേത്രം ട്രസ്റ്റി ബോർഡ് ആണ് . ബ്രാഹ്മണർക്ക് ഇവിടെയുള്ള അവകാശം എന്നാൽ 14 ദിവസത്തെ സദ്യക്ക് മേൽനോട്ടം വഹിക്കുന്ന മൂത്ത പട്ടർ എന്ന ഭക്ഷണം നിശ്ചയിക്കുന്ന അവകാശമാണ്.ആദ്യകാലത്ത് ഇത് പട്ടന്മാർക്ക് ഉള്ള അവകാശമായിരുന്നു .കാലക്രമേണ  പട്ടർ വിഭാഗത്തിലുള്ള ആളുകളെ കിട്ടാതെ ആയപ്പോൾ നമ്പൂതിരി സമുദായത്തിലെ ഏതാനും ചിലരെ ഈ അവകാശത്തിലേക്കു നിയോഗിക്കുകയും ചെയ്തു.നിലവിൽ നമ്പൂതിരിമാരാണ് ആണ് ഇതിൻറെ സദ്യ നിർമ്മാണ അവകാശികൾ .
Q. ജനങ്ങളുടെ കയ്യിൽ കാപ്പി കുരുമുളക് എന്നിവയൊക്കെ ഒക്കെ വന്നു പണം വരുന്ന സമയത്ത് മാത്രമേ വള്ളിയൂർക്കാവ് ഉത്സവം നടക്കുകയുള്ളൂ എന്നൊരു ആരോപണം ഉണ്ടല്ലോ ?
Ans : അത് അടിസ്ഥാനരഹിതമാണ് .ചരിത്രം പറയുന്ന ആ കാലഘട്ടം മുതൽ തന്നെ കുംഭം അവസാനം മുതൽ മീനം 14 വരെയാണ് ഉത്സവം നടക്കുന്നത് .ഇന്നേവരെ അതിൻറെ ചടങ്ങുകളിൽ മാറ്റം വരുത്തേണ്ടത് ആയി വന്നിട്ടില്ല.1930കളിൽ ഉണ്ടായ വലിയ മഹാമാരിയുടെ കാലഘട്ടത്തിൽ പോലും വള്ളിയൂർക്കാവ് ഉത്സവം അതിൻറെ തായ് രീതിയിൽ തന്നെ നടത്തപ്പെട്ടിട്ടുണ്ട് എന്ന് ചരിത്ര രേഖയിൽ എഴുതി കാണുന്നു 
Q.ഉത്സവ ചന്തകൾ അതിപ്രസരം ആയി വരുമ്പോൾ ഭക്തിക്ക് കുറവ് സംഭവിക്കുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?
Ans : ഇല്ല , ഭക്തരായി വരുന്നവർക്ക് ഉത്സവ ചന്തയിലേക്ക് പോകേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല . അവർ അവരുടെ സങ്കടങ്ങൾ ദേവിയുടെ തിരുമുമ്പിൽ അർപ്പിക്കാൻ ഇവിടെ എത്തിയിട്ടുണ്ടാകും
Q.ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും ആയി വള്ളിയൂക്കാ വിന് എന്തെങ്കിലും ബന്ധമുണ്ടോ ?
ഇല്ല പക്ഷേ കൊടുങ്ങല്ലൂരിലെ തോറ്റംപാട്ടും ആയി ചില ബന്ധങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട് .കാവുതീണ്ടൽ പോലെയുള്ള പരിപാടികൾ ഒന്നും ഇവിടെ ഇല്ലെങ്കിലും ആദ്യം വാസി മൂപ്പൻ കുളിച്ചു കൊണ്ടുവരുന്ന കഥയാണ് ഇവിടെ കതിർ കയറ്റൽ ചടങ്ങിന് ഉപയോഗിക്കുന്നത് .ഇവിടെ 14 ദിവസത്തെ ചടങ്ങിന് ഭക്ഷണമുണ്ടാക്കാൻ അടുപ്പിൽ തീ കൂട്ടി കൊടുക്കുന്നത് ആദിവാസി വിഭാഗത്തിൽ ഉള്ളവരാണ്. ഈ ചടങ്ങ് കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും ആചാരപരമായി ഉള്ളതായി കണ്ടെത്തിയിട്ടില്ല . ആചാരങ്ങളിൽ ഒരു നിയന്ത്രണവും മാറ്റങ്ങളും  വേണ്ട എന്ന് തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് .
Q : കാവിലെ അടിയറ വരവിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
1930 കളിലെ മഹാമാരിക്ക് ശേഷം വള്ളിയൂര് അമ്മയുടെ  കൃപാരസം കൊണ്ടാണ് തങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടിയത് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇളനീർ കാവുകളുമായി ദേവിയുടെ മുന്നിലേക്ക് വന്ന് ഇളനീർ കാവ് തൃപ്പാദങ്ങളിൽ  സമർപ്പിക്കുക എന്നതാണ് അടിയറ എന്ന് വിശേഷിപ്പിക്കുന്നത് അത് ഇന്നും തുടർന്നു കൊണ്ടേ ഇരിക്കുന്നു .
Q : അടിയറ കൊണ്ടു വരുന്നവരോട് വള്ളിയൂർക്കാവ് ഉത്സവ കമ്മിറ്റി അനുഭാവം പുലർത്തുകയോ അവരുടെ എഴുന്നള്ളിപ്പിന്റെ ചെലവ് വഹിക്കുക യോ ചെയ്യുന്നില്ല എന്ന് പരാതി വ്യാപകമാണല്ലോ ?
Ans : അതിനുള്ള മറുപടി നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു . അടിയറ എന്നാൽ മഹാമാരിയിൽ നിന്നും മറ്റും രക്ഷിക്കുന്ന ദേവിയോടുള്ള  ഇടും കൂറും നന്ദിയും പ്രകടിപ്പിക്കാൻ ഇളനീർ കാവുകൾ ചുമലിലേറ്റി  അമ്മേ ശരണം വിളിച്ചു കൊണ്ടു വന്ന് ദേവിയുടെ തൃപ്പാദങ്ങളിൽ അതിൽ വെച്ച് എച്ച് തൊഴുതു സമർപ്പിക്കുക എന്നുള്ളത് മാത്രമാണ്. അതിനിടയിൽ ഇതിൽ ആനയും അമ്പാരിയും ഒക്കെ കൂട്ടിച്ചേർത്തത് അടിയറ കൊണ്ടുവരുന്ന ചില വിഭാഗക്കാരാണ് . അത് അവരുടെ മാത്രം തീരുമാനമാണ് . ചരിത്രത്തിൽ ഇന്നുവരെ ആർഭാടമായ രീതിയിൽ അടിയറ കൊണ്ടുവരണമെന്ന് വള്ളിയൂർക്കാവിലെ ആരും അടിയറ 
അവകാശികളോട് ഇന്നുവരെ ആവശ്യപ്പെട്ടിട്ടില്ല 
Q പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് ?
പുതിയ തലമുറയ്ക്ക് സമ്പാദിക്കണം എന്ന വിചാരം മാത്രമേ ഉള്ളൂ ജോലി ധനം ഇങ്ങനെ വിവിധ സമ്പാദ്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അവരുടെ ജീവിതം ഹോമിച്ച് തീരുന്നത് . അവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് പോലും എന്തൊക്കെയോ ചില ഉപജീവനാർത്ഥം ഉള്ള ലാഭങ്ങൾക്ക് വേണ്ടിയാണ്. പ്രകൃതി കൃഷി മുതലായ ചിന്തകളിൽനിന്ന് അവർ വല്ലാതെ വ്യതിചലിച്ചു പോയിരിക്കുന്നു .രാഷ്ട്രീയത്തിന് പോലും വല്ലാത്ത അപചയമാണ് സംഭവിച്ചിരിക്കുന്നത്.ആദ്യകാലത്ത് പാർട്ടിയുടെ ആദർശങ്ങളെ കുറിച്ച് ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആയാലും വ്യക്തമായ തിയറി ക്ലാസുകൾ കൊടുത്തിരുന്നു .ഇപ്പോൾ ക്ലാസുകളെക്കാൾ കൂടുതൽ മറ്റെന്തോ ചില ഉപരിപ്ളവമായ കാര്യങ്ങൾക്കാണ് പുതു രാഷ്ട്രീയക്കാർ  പ്രാധാന്യം കൊടുക്കുന്നത് . ഗാന്ധിസത്തിൽ എൻറെ നല്ല വശങ്ങൾ അവൾ നിർബന്ധമായും ഇവിടെ തിരികെ കൊണ്ടുവരണം.  മാവോ സെ തൂങ്ങ്  പോലും ഗാന്ധിയെ കുറിച്ച്  വളരെ നല്ല രീതിയിൽ ആണ് പ്രതിപാദിച്ചിട്ടുള്ളത് . ഗാന്ധിജി ഇന്ത്യയുടെ സ്വത്താണ് . അദ്ദേഹം ബഹുമാനിക്കപ്പെട്ടു  കൊണ്ടേയിരിക്കണം .
പുതുതലമുറ പ്രവർത്തനങ്ങളിലെ അമിതവേഗം ഉപേക്ഷിച്ച് ശാശ്വതമായ നന്മയും സമാധാനവും നൽകുന്ന പഴയ പ്രകൃതിദത്തമായ രീതിയിലേക്ക് തിരികെ വരണം .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *