പരിസ്ഥിതിലോല പ്രഖ്യാപനം പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള: മാർച്ചും ധർണ്ണയും 11-ന്


Ad
പരിസ്ഥിതിലോല പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 11 ആം തീയതി സുൽത്താൻബത്തേരി ബൈപാസിൽ നിന്നും പ്രകടനവുമായാണ് മാർച്ച് നടത്തുന്നത്. വയനാട് ജില്ലയിലെ ജനജീവിതത്തെ ബാധിക്കുന്ന പരിസ്ഥിതിലോല വിജ്ഞാപനത്തിനെതിരെ പൊരുതുന്ന ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതെന്നും കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. എ എ ഡബ്ല്യു കെ വയനാട് ജില്ലാ പ്രസിഡൻറ് കെ എ പ്രസാദ് കുമാർ, സെക്രട്ടറി വി കെ ചന്ദ്രൻ, ജില്ലാ ട്രഷറർ കെ ഡി രാജൻ നായർ, സംസ്ഥാന ജോയിൻറ് സെക്രട്ടറി ബിജോയി വി എ, സംസ്ഥാന പ്രതിനിധികളായ കെ എൻ പ്രശാന്തൻ, എൻ എം ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *