കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സമൂഹവിവാഹം ഫെബ്രുവരി 27ന്

കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും നിര്‍ധനരായ ആറ് യുവതികള്‍ക്കാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022 ഫെബ്രുവരി 27ന് നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന് അര്‍ഹരായ യുവതികളുടെ രക്ഷിതാക്കള്‍ 2022 ജനുവരി 15ന് മുമ്പായി അപേക്ഷകള്‍ അയക്കണം. വധുവിന് അഞ്ച് പവന്‍ സ്വര്‍ണാഭരണം, വസ്ത്രം, ബന്ധുമിത്രാദികള്‍ക്കുള്ള ഭക്ഷണം എന്നിവ ഒരുക്കും. മറ്റ് സമൂഹവിവാഹങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പൊതുവേദികള്‍ ഒഴുവാക്കി അതാത് പ്രദേശത്തെ ആരാധനാലയങ്ങളില്‍ വെച്ച് ചടങ്ങ് നടത്തി കൊടുക്കുമെന്നും അവര്‍ അറിയിച്ചു. അപേക്ഷകള്‍ സെക്രട്ടറി, കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി അമ്പിലേരി, കല്‍പ്പറ്റ പി.ഒ, 673121 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കാം. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് യു.കെ ഹാഷിം, ജോയിന്റ് സെക്രട്ടറി പി.കെ അയൂബ്, സൂപ്പി കല്ലങ്കോടന്‍, ഹാരിസ് തന്നാനി, കെ വാസു പങ്കെടുത്തു.



Leave a Reply