April 26, 2024

കലാ വിദ്യാലയമായ നിര്‍ഝരി നാട്യ-ദൃശ്യ കലാകേന്ദ്രത്തിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം : പതിനൊന്ന് നൃത്ത വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിച്ചു

0
Gridart 20220520 0846447972.jpg
പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രമുഖ കലാ വിദ്യാലയമായ നിര്‍ഝരി നാട്യ-ദൃശ്യ കലാകേന്ദ്രത്തിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ വേളയില്‍ 11 നൃത്ത വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിച്ചു. ധനുര ഗോവിന്ദ് കലാക്ഷേത്രയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ച വിദ്യാര്‍ത്ഥികളാണ് പടിഞ്ഞാറത്തറ ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ വേദിയില്‍ അരങ്ങേറിയത്. ആര്‍. എല്‍. വി. അനന്തു മുരളി(വായ്പ്പാട്ട്), അജയ്  കെ അരവിന്ദ്(മൃദംഗം) ശിവമയം സുനില്‍(വയലിന്‍), എന്നിവര്‍  പക്കമേളം നയിച്ചു. ഗായിക അനുശ്രീ അനില്‍കുമാര്‍ “കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം” എന്ന ഗാനം ആലപിച്ചുകൊണ്ട് കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. നിര്‍ഝരിയിലെ അദ്ധ്യാപകരായ ഡി. എന്‍. ദേവദാസ്, മോഹനന്‍ മാസ്റ്റര്‍, അല്‍ഫോണ്‍സ് ഡിസില്‍വ, അനി സി. കെ, ധനുര ഗോവിന്ദ്, അതുല്യ കലാക്ഷേത്ര, ഉണ്ണിമായ, ആര്‍. എല്‍. വി. ശുഭ ബാബു, നിര്‍ഝരിയുടെ അവതരണ ഗാനം രചിച്ച കവയിത്രി രഞ്ജിനി ഷെമേജ്, കേരള ഗയിംസ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പി. പാര്‍വ്വതി എന്നിവരെ എം. ജി. കമലമ്മ ടീച്ചര്‍, എം. ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന്  ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു ബാബു നാല് വര്‍ഷത്തെ ഭരതനാട്യം കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *