പുഴുവരിച്ച പഴകിയ ഇറച്ചി വില്‍പന; ബീഫ് സ്റ്റാള്‍ പൂട്ടിച്ചു

കോറോം: പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചു. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യം ജീവനക്കാര്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു.



Leave a Reply