സി എം പി സംസ്ഥാന കമ്മറ്റി അംഗം ഉൾപ്പെടെ 60 ഓളം പ്രവർത്തകർ സി എം പിയിൽ നിന്ന് രാജി വെച്ച് കേരളാ കോൺഗ്രസ് (എം) ൽ

കൽപ്പറ്റ: സി എം പി സംസ്ഥാന കമ്മറ്റി അംഗം ഉൾപ്പെടെ 60 ഓളം പ്രവർത്തകർ സി എം പിയിൽ നിന്ന് രാജി വെച്ച് കേരളാ കോൺഗ്രസ് (എം) ൽ ചേരാൻ തീരുമാനിച്ചു. ജില്ലാ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയിലും യു ഡി എഫ് വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് സി എം പി സംസ്ഥാന കമ്മറ്റി അംഗം സി എം ബാബു, വടുവഞ്ചാൽ സി എം പി ജില്ലാ ഭാരവാഹി കുര്യാക്കോസ് എന്നിവരും 60 ഓളം പ്രവർത്തരും കേരള കോൺഗ്രസ് (എം)ൽ ചേരാൻ തീരുമാനിച്ച വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ സി എം പി പാർട്ടി തീർത്തും യു ഡി എഫ് വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. പനമരം സർവീസ് സഹകരണ ബേങ്കിൽ പാർട്ടി അണികളെയും ആദിവാസി വിഭാഗത്തിൽ പെട്ട അഭ്യസ്ഥവിദ്യരേയും പരിഗണിക്കാതെയാണ് ജില്ലാ സെക്രട്ടറി ഭാര്യയെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് സി എം ബാബു പറഞ്ഞു. പി എസ് സി നിയമന തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, ലൈഫ് ഭവന പദ്ധതി തട്ടിപ്പ്, സ്വർണക്കടത്ത് തുടങ്ങിയ കേസിലാെന്നും പ്രതികരിക്കാത്ത ജില്ലാ നേതൃത്വം ഇപ്പോൾ പേരിന് ഒരു ധർണ നടത്തിയത് അപഹാസ്യമാണ്. ജില്ലാ കമ്മറ്റി അംഗം കുര്യാക്കോസ്, മെമ്പർ ടി ജെ ബിനേഷ് , പുഷ്പ വട്ടക്കാെല്ലി, ചന്ദ്രിക മരവയൽ എന്നിവർ പങ്കെടുത്തു.



Leave a Reply