September 26, 2023

അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെ പി എസ് ടി എ ധർണ്ണ നടത്തി

0
IMG-20201104-WA0423.jpg
  മാനന്തവാടി  :സംസ്ഥാന സർക്കാരിൻറെ അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. നാലര വർഷക്കാലമായി നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് നിയമനാoഗീകാരം നൽകുക,  സാലറി ചലഞ്ചിലൂടെ പിടിച്ചെടുത്ത ശമ്പളം പണമായി തിരിച്ചുനൽകുക ,സർക്കാർപ്രൈമറി  സ്കൂളുകളിൽ പ്രധാന അധ്യാപകരെ നിയമിക്കുക എയിഡഡ് സ്കൂളുകളിലെ എല്ലാ നിയമങ്ങളും അംഗീകരിക്കുക , തടഞ്ഞുവച്ച ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും പുനസ്ഥാപിക്കുക കോവിഡ് ഡ്യൂട്ടി പക്ഷപാതരഹിതമാക്കുക .സർവീസിലുള്ള എല്ലാവർക്കുംകെ ടെറ്റ് ഇളവ് അനുവദിക്കുക തുടങ്ങിയ 31 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധാരണ സംഘടിപ്പിച്ചത്  പ്രസിഡൻറ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു വാളൽ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബ്രഹാം കെ മാത്യു, സെക്രട്ടറി എം പ്രദീപ് കുമാർ ഉപജില്ലാ സെക്രട്ടറി കെ ജി ബിജു എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *