എം.ഐ ഷാനവാസിനെ അനുസ്മരിച്ചു

കല്‍പ്പറ്റ: മുന്‍ വയനാട് എം.പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിന്റെ രണ്ടാം ചരമവാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.വയനാടിന്റെ വികസനത്തിന് കലവറയില്ലാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു എം.ഐ ഷാനവാസെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.എം എസ് ഡി പി അടക്കമുള്ള പദ്ധതികള്‍ വയനാടിന് നേടി തന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പകരം വെക്കാന്‍ കഴിയാത്ത നേതൃത്വം സമ്മാനിച്ച വ്യക്തി കൂടെയായിരുന്നു അദ്ദേഹമെന്ന് ഡിഡി സി പ്രസിഡന്റ അനുസ്മരിച്ചു. പി.വി.ബാലചന്ദ്രന്‍, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, ബിനു തോമസ്, മാണി ഫ്രാന്‍സിസ്, അഗസ്റ്റിന്‍ പുല്‍പ്പള്ളി, വി.നൗഷാദ്', പ്രമോദ് തൃക്കൈപ്പറ്റ, സി.ടി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു



Leave a Reply