April 27, 2024

രാഷ്ട്രീയ പകപോക്കലിന് ആദിവാസികളെ ഇരയാക്കരുത്

0
മീനങ്ങാടി: പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ജോലിയ്ക്കുള്ള യോഗ്യതയുണ്ടായിട്ടും വനത്തിനകത്ത് താമസിക്കണമെന്ന മാനദണ്ഡം വെച്ച് ആദിവാസികളെ രാഷ്ട്രീയ പകപോക്കലിന് ഇരയാക്കരുതെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ താമസിക്കുന്ന ആദിവാസികളെ വനത്തിനകത്ത് ' പുറത്ത് എന്ന മാനദണ്ഡം നോക്കാതെ അർഹരായവർക്ക് ജോലി നൽകുകയാണ് വേണ്ടത്.രാഷ്ടീയം നോക്കി ജോലിയ്ക്ക് എടുക്കുന്നതും എടുക്കാതിരിക്കുന്നതും അവസാനിപ്പിച്ച് യോഗ്യത മാനദണ്ഡമാക്കണം. 2006 ലെ വനവാകാശ നിയമം നടപ്പാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. പേരിന് മാത്രമായി വനവകാശ നിയമം ഉ3രൂക്കൂട്ടങ്ങൾ വിളിച്ച് ചേർത്തതായി കാണിച്ച് നടപടി തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചേരാത്ത ഉ3രൂക്കൂട്ടങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ വനവകാശ നിയമം നടപ്പാക്കാതെ യഥാർത്ഥത്തിൽ വിളിച്ച് ചേർത്ത് നിയമത്തിൻ്റെ അന്ത:സത്തയ്ക്ക് നിരക്കുന്ന തരത്തിൽ നടപ്പാക്കണം. ആദിവാസികൾക്ക് വനവകാശത്തെ കുറിച്ച് ആവശ്യമായ ബോധവത്ക്കരണം നടത്തി കൊണ്ട് വേണം ഇത് നടപ്പാക്കേണ്ടത്.യോഗം ആവശ്യപ്പെട്ടു.എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.കൺവീനർ വി.എസ്. ജയാനന്ദൻ ,ശശി ആവയൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *