ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പരിശീലനം ആരംഭിച്ചു
മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ നടത്തുന്ന 4 ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഭരണ സമിതിയിലെ മുതിർന്ന അംഗം
പി.ചന്ദ്രന് കൈപ്പുസ്തകം നൽകി പരിശീലനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ പുരുഷോത്തമൻ, ഡിവിഷൻ മെമ്പർമാരായ വിമല വി.എം, ഇന്ദിര പ്രേമചന്ദ്രൻ, സൽമ കാസ്മി ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ മുതലായവർ സംസാരിച്ചു.
Leave a Reply