April 27, 2024

നവജീവന്‍ പദ്ധതി ; 40 സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി

0
 
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ പദ്ധതിയുടെ ആദ്യ ജില്ലാ സമിതി യോഗവും അപേക്ഷരുടെ കൂടിക്കാഴ്ചയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയില്‍ 40 സംരംഭങ്ങള്‍ക്ക് സമിതി അംഗീകാരം നല്‍കി. ഇവര്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലൂടെ സംരംഭം ആരംഭിക്കുവാനുള്ള വായ്പ ലഭിക്കും. ആട് വളര്‍ത്തല്‍ , കോഴി വളര്‍ത്തല്‍ , പശുവളര്‍ത്തല്‍, ലോട്ടറി കച്ചവടം, പന്നിഫാം, കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാടകയ്ക്ക് കൊടുക്കല്‍ തുടങ്ങിയ നാല്‍പ്പത് സംരംഭങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. വായ്പയുടെ 25 ശതമാനം സബ്‌സിഡിയാണ്.  ചടങ്ങില്‍ ജീല്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എ.അബ്ദുള്‍ ലത്തീഫ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.അബ്ദുള്‍ റഷീദ്, ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *