April 27, 2024

വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക മുദ്രണാലയം തുടങ്ങുന്നു

0

കല്‍പ്പറ്റ: വയനാട്ടില്‍ സഹകരണ മേഖലയില്‍ ആധുനിക സംവിധാനങ്ങളോടെ മുദ്രണാലയം തുടങ്ങുന്നു. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയായി രൂപീകരിച്ച പനമരം ബ്ലോക്ക് സഹ്യ പ്രിന്റിംഗ് വര്‍ക്കേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീസ് സൊസൈറ്റിയാണ് അച്ചടിശാല ആരംഭിക്കുന്നത്. 1,000 രൂപ മുഖവിലയുള്ള ഓഹരിയുടെ വില്‍പനയിലൂടെ മൂലധന സമാഹരണം നടത്തി അച്ചടിശാല സ്ഥാപിക്കാനാണ് തീരുമാനമെന്നു സൊസൈറ്റി പ്രമോട്ടര്‍മാരായ ഒ.പി. ശങ്കരന്‍, വി.കെ. ശശിധരന്‍, ബീന സജി എന്നിവര്‍ പറഞ്ഞു. സൊസൈറ്റി ഓഫീസ് നാളെ കണിയാമ്പറ്റയില്‍ പ്രവര്‍ത്തനം തുടങ്ങും. ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഓഹരി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ഓഹരി കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയംഗം രോഷ്മ രമേഷ് സ്വീകരിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അച്ചടി ജോലികളും മിതമായ നിരക്കില്‍ ഏറ്റെടുത്തു നടത്തുന്നതിനു സൗകര്യം സൊസൈറ്റി ആരംഭിക്കുന്ന പ്രസില്‍ ഉണ്ടാകുമെന്നു പ്രമോട്ടര്‍മാര്‍ പറഞ്ഞു. ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനു അഞ്ചു പഞ്ചായത്തു കേന്ദ്രങ്ങളിലും ഓഫീസ് തുറക്കും. മൂലധന സമാഹരണം പുരോഗമിക്കുന്ന മുറയ്ക്കു പ്രസ് സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തും. മുദ്രണാലയത്തിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തിനകം ആരംഭിക്കും. നിരവധി പേര്‍ക്കു തൊഴില്‍ നല്‍കുന്നതിനും സംരഭം ഉതകുമെന്നു പ്രമോട്ടര്‍മാര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *