April 27, 2024

സാമൂഹ്യബോധം വളരാന്‍ വായന അനിവാര്യം : ജുനൈദ് കൈപ്പാണി

0
Img 20210127 Wa0143.jpg
 
 
വെള്ളമുണ്ടഃ  വായനയിലൂടെ ലഭിക്കുന്ന സാമൂഹിക ബോധം  വ്യക്തിയെ ഗുണപരവും ക്രിയാത്‌മകവുമായ ദിശയിലേക്ക് നയിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കുടുംബശ്രീയും  ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന വായനശ്രീ പദ്ധതിയുടെ വെള്ളമുണ്ട പഞ്ചായത്ത്  തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തെ  കുറിച്ച് വായിക്കുന്നതിനു പുറമെ പ്രകൃതിയെ കൂടെ വായിക്കാൻ തെയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വി.കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പരിഷത്ത് പുരസ്‌കാരം നേടിയ റഫീഖ് പുളിഞ്ഞാലിനും
സി.ആർ.അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട   
കുമാരി ആദിത്യയേയും ചടങ്ങിൽ  ഉപഹാരങ്ങൾ നൽകി ഗ്രാമ പഞ്ചായത്ത് അംഗം കണിയാങ്കണ്ടി അബ്ദുള്ള ആദരിച്ചു.
ലൈബ്രറി സെക്രട്ടറി എം.മണികണ്ഠൻ മാസ്റ്റർ,എം.സുധാകരൻ,സീനത്ത്,വി.ഹബീബ,ലീല ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *