വാഹനം ഓടിക്കാൻ അറിയാതിരുന്നിട്ടും കാർ മോഷ്ടിച്ചുവെന്ന കേസിൽ ഗോത്രയുവാവിന് ജാമ്യം

കൽപ്പറ്റ: വിവാദങ്ങൾക്ക് വഴിവെച്ച വാഹന മോഷണ കേസിൽ ആദിവാസി യുവാവിന് ജാമ്യം. വാഹനം ഓടിക്കാൻ അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റു ചെയ്ത ഗോത്രയുവാവ് മീനങ്ങാടി അപ്പാട് കോളനിയിലെ ദീപുവിന് ജാമ്യം ലഭിച്ചു.. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം
അനുവദിച്ചത്. പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട്തല്ലിയതായും ജാമ്യം ലഭിച്ച ദീപു പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ദീപു
പറഞ്ഞു. വാഹനമോടിക്കാനറിയില്ലെന്നും ഇന്നുവരെകാറിൽ കയറിയിട്ടില്ലെന്നും വാഹനത്തിൽ ചാരിനിന്നതിന് ഉടമയുമായി വാക്കുതർക്കമുണ്ടായെന്നും ബാക്കിയെല്ലാം കള്ളക്കഥയാണെന്നും ദീപു വ്യക്തമാക്കി. ഇതിനിടെ മീനങ്ങാടി സ്റ്റേഷനിലും രണ്ട്ഡ്രൈ കേസിൽ ദീപു പ്രതി ചേർക്കപ്പെട്ടു.മൂന്ന് കേസിലും വ്യവസ്ഥകളില്ലാത്ത ജാമ്യമാണ് ലഭിച്ചത്. ഡ്രൈ അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.തുടർന്ന് കോളനി നിവാസികളും ദീപുവിൻ്റെ കുടുംബവും ,ആദിവാസി സംഘടനകളും പ്രത്യക്ഷ സമരം നടത്തി.



Leave a Reply