April 26, 2024

കുടിനീരെത്തിച്ച് ജലനിധി ; മിഴിനീർ തുടച്ച് ശുഭയുടെ മക്കൾ

0
Newswayanad Copy42.jpg
എടവക : റോഡു മുറിച്ചു കടക്കവെ ബസ് തട്ടി മരണമടഞ്ഞ പാതിരിച്ചാൽ എടപാറക്കൽ ശുഭയുടെ വീട്ടിലേക്ക് മുന്നൂറ്റിയമ്പത് മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ വലിച്ച് സൗജന്യ കുടിവെളള ടാപ്പ് കണക്ഷൻ സംവിധാനമൊരുക്കി എടവകയിലെ ജലനിധി സമിതികൾ മാതൃകയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക താല്പര്യമെടുത്താണ് കുടിവെള്ളമെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ടാപ് കണക്ഷൻ ഉദ്ഘാടനം പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. ജലനിധി സ്കീം ലെവൽ കമ്മിറ്റി ഫെഡറേഷൻ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ശുഭയുടെ മരണത്തോടെ തികച്ചും അനാഥരായ മക്കൾ ആഷ്നയുടേയും അതുലിന്റെയും പ്രയാസം കണ്ടു മനസ്സിലാക്കിയ പ്രസിഡണ്ട് , മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന ജലനിധിയുടെ  എള്ളു മന്ദം, തോണിച്ചാൽ, സാന്ത്വനം പായോട്, കമ്മന എന്നീ സ്കീം ലെവൽ കമ്മിറ്റി കളോട് സംയുക്തമായി കുടിവെള്ള കണക്ഷൻ സൗജന്യമായി  ലഭ്യമാക്കണമെന്ന നിർദേശം നൽകിയതിനെ തുടർന്നാണ് മുന്നൂറ്റിയമ്പ് മീറ്റർ നീളത്തിൽ ട്രഞ്ച് കീറി പൈപ്പ് ലൈൻ വലിച്ച് ടാങ്ക് സ്ഥാപിച്ച് കുടിവെള്ള ടാപ് കണക്ഷൻ നൽകിയത്. ധൃതഗതിയിൽ പ്രവൃത്തി പൂർത്തീകരിച്ച് കൂടി വെള്ളം ലഭ്യമാക്കിയ സമിതി ഭാരവാഹികളെ പ്രസിഡണ്ട് അഭിനന്ദിച്ചു.
 ജനപ്രതിനിധികളായ ലത വിജയൻ , ഗിരിജ സുധാകരൻ, ജലനിധി കണ്ണൂർ റീജിയണൽ പ്രോജക്ടിലെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജർ  ജോർജ് മാത്യു, ട്രൈബൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്  യോഹന്നാൻ , പ്രോജക്ട് കോ ഓർഡിനേറ്റർ എൽദോ , സ്കീം ലെവൽ കമ്മിറ്റി ഭാരവാഹികളായ സി.എച്ച് ഇബ്രാഹിം, തുളസി ദാസ് , ജോയി തകരപ്പിള്ളിൽ, കെ.എം. അഗസ്റ്റിൻ, സദാ നന്ദൻ . എ, നാസർ ടി,കെ.എൽ. മത്തായി, ബിനു കുന്നത്ത് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *