

കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് വിതരണവും പ്രാർത്ഥന സദസ്സും കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ വച്ചു നടത്തി. ചടങ്ങ് യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സലാം പാറമ്മൽ അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെ എം തൊടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി മൊയ്‌തീൻ കുട്ടി , മുനിസിപ്പൽ ലീഗ് പ്രസിഡന്റ് എ പി ഹമീദ് , സെക്രട്ടറി അലവി വടക്കേതിൽ , യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ എ പി മുസ്തഫ , നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി എന്നിവർ സംബന്ധിച്ചു.നവാസ് മൗലവി പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ കക്കയത്ത് സ്വാഗതവും നാസർ ചുഴലി നന്ദിയും പറഞ്ഞു.



Leave a Reply