April 27, 2024

ദുരിത കയത്തിൽ മുങ്ങിയ ചേലൂർ കാട്ടുനായിക്ക കോളനിക്കാർ

0
Img 20220708 Wa00152.jpg
റിപ്പോർട്ട്‌ :ദീപാ ഷാജി പുൽപ്പള്ളി….
പുൽപ്പള്ളി : പുൽപ്പള്ളി, ചേലൂർ കാട്ടു നായ്ക്ക കോളനിവാസികൾ ഇവിടെ താമസം തുടങ്ങിയിട്ട് അമ്പത്തി ആറോളം വർഷമായി.ആദ്യ കാലങ്ങളിൽ ഓലയിലും, വൈക്കോലി ലും (കച്ചി )മേഞ്ഞ വീടാണ് അവർ ഉപയോഗിച്ചിരുന്നത്.
അതിനുശേഷം മാറി – മാറി വന്ന ഭരണകൂടം പഞ്ചായത്തിൽ നിന്നും മൂന്ന് സെന്റിൽ 11- വീടുകൾ തീർത്ത്, ചുറ്റുമതിലും നിർമിച്ചു നൽകി.
32- വർഷമായി ഇങ്ങനെ നിർമിച്ചു കിട്ടിയ വീടുകളിൽ ഇവർ താമസം തുടങ്ങിയിട്ട്.ഇന്നിപ്പോൾ ഈ വീടുകൾ ചോർന്നൊലിക്കുകയും, ഇടിഞ്ഞു വീഴാനായി നിൽക്കുകയും, ചുറ്റു മതിൽ ഇടിഞ്ഞു വീഴുകയും ചെയ്ത അവസ്ഥയിലാനുള്ളത്.ഈ വീട്ടിലെ ജീവിതം കാട്ടു നായ്ക്ക വിഭാഗത്തിനിപ്പോൾ പേടി സ്വപ്‌നങ്ങളിലൊന്നാണ്.
ഇവരുടെ വീടുകൾ ചോർന്നൊ ലിക്കുന്നതോടൊപ്പം ടോയ്ലറ്റു കളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണുള്ളത്.മുറ്റത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.
ഉറ്റവരും, ഉടയവരും കൂടപ്പിറപ്പുകളും വേർപെടുമ്പോൾ ആറടിമണ്ണിൽ അടക്കം ചെയ്യാൻ ഈ മുറ്റത്തെ ശ് മശാനം മാത്രമേ ഇവർക്ക് ഉള്ളൂ.
മുറ്റത്തു കൂടി റോഡിൽ നിന്നും ഒഴുകി വരുന്ന മാലിന്യം നിറഞ്ഞ ജലം നിറയുന്നു.കോളനിയിലെ മാലിന്യങ്ങൾ നിഷേപിക്കാനും ഇവർ പാട് പെടുന്നു.
ഭക്ഷണാവശ്യത്തിന് വേണ്ടുന്ന ജലം എപ്പോഴെങ്കിലും വരുന്ന പൈപ്പ് വെള്ളം ആശ്രയിച്ചാണ് പാകം ചെയുന്നത്. പാചകത്തിന് വേനൽക്കാലത്ത് കരുതിയിരുന്ന വിറക് മുഴുവൻ നനഞ്ഞ അവസ്ഥയിലും ആണ് ഉള്ളത്. ഈ വിറക് കരുതി വെക്കാൻ വേറെ സ്ഥലം അവിടെ ഇല്ല അവർക്ക്.
മുയൽ, കോഴി വളർത്തി വിൽക്കുന്നതും , ചിലപ്പോൾ കിട്ടുന്ന കൂലി പണിയുമാണ് ഇവർക്ക് വരുമാനമായുള്ളു.
ചേലൂർ കാട്ട് നായ്ക്ക കോളനിക്കാർ വേഗം ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരാൻ ഭരണ കൂടത്തോട് അപേക്ഷിക്കുയാണിപ്പോൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *