April 27, 2024

ചുമട് തൊഴിലാളികൾ വയനാട്ടിൽ പണിമുടക്കി

0
Img 20220720 Wa00722.jpg
കല്‍പ്പറ്റ;ചുമട് തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ കഴിയാത്തതലത്തിലേക്ക് വയനാട് ജില്ലയില്‍ ചില സ്ഥാപനങ്ങള്‍ കോടതികളില്‍ പോയി അനുകുല വിധി സമ്പാദിക്കുകയും വര്‍ഷങ്ങളായി ജോലി ചെയ്തു കുടുംബ ജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുകയും, തങ്ങളുടെ ഇഷ്ട്ടകാരെ കൊണ്ട് തൊഴിലെടുപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന് ചില കോടതി വിധികളും കാണിച്ച് ധിക്കാര സമീപനങ്ങള്‍ സ്വീകരിക്കുകയാണ്, ചില മാധ്യമങ്ങളാവട്ടെ ഈ അടുത്ത കാലത്തായി ചുമട് തൊഴിലാളികളെ സമുഹത്തില്‍ മോശമായി ചിത്രീകരിക്കുന്നു, തങ്ങളുടെ തൊഴിലിനെ അഭിമാനമായി കണുകയും ഒരോ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ അങ്ങാടികളില്‍ ഉണ്ടാകുന്ന തീ പിടുത്തം പോലുള്ളപല വിധ അപകടകരമായ സാഹചര്യത്തില്‍ തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും നമ്മുടെ മുന്‍പില്‍ അനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്, വ്യാപരി സമുഹം തന്നെ ഇത്തരം പ്രവര്‍ത്തികളില്‍ ഇ വരെ പ്രത്യേകം  അഭിനന്ദിച്ചിട്ടുണ്ട്, എന്നിട്ടും ചിലരുടെ താല്‍പര്യങ്ങള്‍ക്കായി ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്, ഇവരുടെ ചെയ്തികളെ സമുഹത്തില്‍ തുറന്ന് കാണിക്കാനും ബഹുജനങ്ങളുടയാകെ പിന്തുണ തേടി 2022 ജൂലൈ മാസം 20 ന് വയനാട് ജില്ലയിലെ ചുമട് തൊഴിലാളികള്‍ പണിമുടക്കി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.കെ.അബു സ്വാഗതം പറഞ്ഞു.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ജനറല്‍ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു.സി.മൊയ്തീന്‍ കുട്ടി, എന്‍.ഒ.ദേവസ്യ, എസ്.സ്റ്റാലിന്‍ ,പി.കെ.രാമചന്ദ്രന്‍ ,സി.പി.വര്‍ഗ്ഗീസ്, പി.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *