ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ: പോഷകാഹാര വിതരണം ആരംഭിച്ചു
നൂൽപ്പുഴ : നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷാകാഹാരമടങ്ങിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കമായി. സൗജന്യമായ ടെസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യം പ്രത്യേക ദിവസങ്ങളിൽ ഗർഭിണികൾക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത ദിവസം നിരവധി ഗർഭിണികളാണ് ആശുപത്രിയിൽ എത്തുന്നത്. ഇത്തരത്തിൽ ആശുപത്രിയിൽ എത്തുന്ന നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടിവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഗർഭിണികൾക്കാണ് പോഷകാഹാരം വിതരണം ചെയ്യുന്നത്. ഡിവൈഎഫ്ഐ നൂൽപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹൃദയപൂർവ്വം പോഷകാഹാര വിതരണ പദ്ധതി ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ, ബ്ലോക്ക് സെക്രട്ടറി കെ.ബി അഹ്നസ്, ജില്ലാ കമ്മിറ്റിയംഗം ഇന്ദുപ്രഭ, മേഖലാ സെക്രട്ടറി കെ.ജെ.ഹരികൃഷ്ണൻ, മേഖലാ പ്രസിഡണ്ട് ലിൻസൺ ജോസഫ്, സിന്ധു, മനോജ് അമ്പാടി തുടങ്ങിയവർ സംസാരിച്ചു.
ഇതിന് പുറമേ ജില്ലയിൽ ആറ് ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണ വിതരണം തുടർന്ന് വരുന്നുണ്ട്.
Leave a Reply