തോൽപെട്ടി വെള്ളറയിൽ വയൽ നികത്തുന്നു

തോൽപെട്ടി വെള്ളറയിൽ വയൽ നികത്തുന്നു. കോഴിഫാമിന് വേണ്ടിയാണ് വയൽ നികത്തുന്നത് .തിരുനെല്ലി അഞ്ചാവാർഡ് വെള്ളറയിലാണ് നെൽവയൽ അനധികൃതമായി നികത്തുന്നത് സ്വകാര്യ വെക്തിയുടെ നാലേക്കർ നെൽവയൽ റിയൽ എസ്റ്റേറ്റ് മാഫിയ വിലക്കെടുത്ത് മുറിച്ചു വിൽക്കുന്നത് വയലിൻ്റെ ഒരു ഭാഗത്ത് നിലവിൽ നെൽകൃഷിയുമുണ്ട് .. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണിട്ട് നികത്തുന്നത്. തണ്ണീർത്തടം നിയമം കാറ്റിൽ പറത്തിയാണ് വയൽ നികത്തി വീടും വെച്ചിരിക്കുന്നത് . ലൈഫ് മിഷൻ വീട് അനുവദിച്ചിട്ടും വയലിൽ വീട് വെക്കാൻ അനുമതിയില്ല. അല്ലാത്തവർക്ക് വയൽ നികത്താം വീട് വെക്കാം . കൂടാതെ സാമൂഹ്യക്ഷേമ വകുപ്പിൻ്റെ അങ്കൺവാടി നിർമ്മിക്കുന്നതും കൃഷിഭൂമി നികത്തിയാണ് ഇവിടെ നിർമ്മാണം നടക്കുന്നത് ചതുപ്പ് സംരക്ഷിക്കാൻ ഒരു ഭാഗത്ത് ഹരിത കേരളം കൊണ്ട് നടക്കുമ്പോൾ മറുഭാഗത്ത് സർക്കാർ തന്നെ വയൽ നികത്തി കെട്ടിടം പണിയുകയാണ്. തരിശ് കൃഷി അവസ്ഥയാണ് കാണുന്നത് .കൃഷിയെടുക്കാത്ത തരിശ് വയൽ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടക്കുമ്പോഴാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കൃഷിഭൂമി മണ്ണിട്ട് നികത്തി കെട്ടിടങ്ങളും സ്വകാര്യ റോഡുകളും ഉണ്ടാക്കുന്നത് '



Leave a Reply