April 26, 2024

വീരേന്ദ്രകുമാർ ഓർമകളിലൂടെ: സുവനീർ ചൊവ്വാഴ്ച ടി.പത്മനാഭൻ പ്രകാനം ചെയ്യും

0
കല്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ഒരുക്കിയ വീരേന്ദ്രകുമാർ ഓർമകളിലൂടെ സുവനീർ ചൊവ്വാഴ്ച മൂന്നിന് മുതിർന്ന എഴുത്തുകാരൻ ടി. പത്മനാഭൻ പ്രകാശനം ചെയ്യും. പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് പ്രകശന ചടങ്ങ്.  എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്നമംഗലൂർ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.  
ഹരിവംശ് നാരായൺ  സിങ്, ആന്ദ്രേ കുര്ക്കോവ്,  വി.എസ്. അച്യുതാനന്ദന്, ശശി തരൂര്, കെ.പി. ഉണ്ണികൃഷ്ണൻ , എൻ .കെ. പ്രേമചന്ദ്രൻ , എം.പി. അബ്ദുസമദ് സമദാനി, ടി. പത്മനാഭൻ , എം. മുകുന്ദൻ , ഹമീദ് ചേന്നമംഗലൂർ, ,  എം.എൻ   കാരശ്ശേരി, കെ. ജയകുമാർ , കല്പറ്റ നാരായണൻ , വി.കെ. ശ്രീരാമൻ , എന്.പി. ഹാഫിസ് മുഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ , . ഓംചേരി എൻ .എൻ. പിള്ള,  ഡോ. ഖദീജ മുംതാസ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ   എം.പി. വിരേന്ദ്രകുമാറുമായി  ബന്ധപ്പെട്ട ഓര്മകൾ   സുവനീറിൽ  പങ്കുവെച്ചിട്ടുണ്ട്. പ്രകാശനം വിജയിപ്പിക്കാൻ  ഗ്രന്ഥാലയം  നിർവാഹക  സമിതി സുവനീർ  കമ്മിറ്റി യോഗം തീരുമാനിച്ചു. സൂപ്പി പള്ളിയാൽ അധ്യക്ഷത  വഹിച്ചു. കെ. പ്രകാശൻ , എ.കെ. ബാബു പ്രസന്നകുമാർ , എം.എം. പൈലി, ഇ. ശേഖരൻ , പി. ഗോവിന്ദൻ  എന്നിവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *