മാനന്തവാടിയിൽ മെഡിക്കൽ കോളേജ്:ഇ മെയിൽ ക്യാമ്പയിൻ തുടങ്ങി


Ad
മാനന്തവാടിയിൽ മെഡിക്കൽ കോളേജ്-ഇ മെയിൽ ക്യാമ്പയിൻ തുടങ്ങി – വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഡിക്കൽ കോളേജ് സ്ഥാപിക്കന്നതിനു വയനാട്ടിൽ ഏറ്റവും അനുയോജ്യമായ സ്ഥലം ബോയ്സ് ടൗണിലുള്ള ആരോഗ്യ വകുപ്പിന്റെ അധീനതിൽ ഉള്ള 65 എക്കറെന്ന്, ശാസ്ത്രിയ പഠനങ്ങളുടയും വിശദമായ പരിശോധനയുടെയും അടിസ്ഥാനത്തിൽ   ശുപാർശ ചെയ്ത വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും താല്ക്കാലികമായി മികച്ച സൗകര്യങ്ങളുളള മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കർമ്മ സമിതിയുടെ നേതൃത്വത്തിൽ, ഓൺ – ലൈനിൽ നിവേദനം അയക്കൽ  ഈ – മെയിൽ ക്യാമ്പയിൻ തുടങ്ങി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കല്ലോടിയിൽ സെന്റ ജോർജ്ജ് ഫൊറോന വികാരി ഫാദർ ബിജു മാവറ നിർവ്വഹിച്ചു. വയനാട്ടിലെ ആറരലക്ഷത്തോളം ജനങ്ങളിൽ ഏതാണ്ട് നാലര ലക്ഷം ജനങ്ങൾക്കും കണ്ണൂർ, കോഴിക്കോട് ജില്ലകളിലെയും അയൽ സംസ്ഥാനമായ കണ്ണാടകയിലെ കുടക് ജില്ലയിലെയും പതിനായിര കണക്കിന് രോഗികൾക്ക് ഈ മെഡിക്കൽ കോളേജ് അവരുടെ ചികത്സാ രംഗത്തു അത്താണിയായി  മാറുമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ലക്ഷം ആളുകളെ എങ്കിലും 27 ന് മുമ്പ് മുഖ്യമന്ത്രിക്ക് നിവേദനം അയപ്പിക്കുവാൻ കഴിയുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മെഡിക്കൽ കോളേജ് കർമ്മ സമിതി ജനറൽ കൺവീനർ കെ.എ. ആ ന്റണി പറഞ്ഞു. ജോസ് പള്ളത്ത്, ജീറ്റോ ജോസഫ്,ലോറൻസ് കെ ജെ ,  ഷിജോ ചിറ്റിലപള്ളി, ടോമി മാത്യു, ജോഷി കപ്യാർ മല ,മാത്യൂസ് പുതു പറമ്പിൽ , ജോസ് മച്ചു കുഴിയിൽ ,അനീഷ് കൊച്ചു കുടിയിൽ എന്നിവർ പ്രസംഗിച്ചു മാനന്തവാടി എം എൽ എ ഒ . ആർ, കേളുവിനെ സന്ദർശിച്ച് ഇതു സംബന്ധിച്ച് കർമ്മ സമിത ഭാരവാഹികൾ ചർച്ച നടത്തി. മാനന്തവാടി ലെ വികസന മുന്നേറ്റത്തിനും ചികിത്സാരംഗത്തുള്ള വമ്പിച്ച കുതിച്ചു ചാട്ടത്തിനു മെഡിക്കൽ കോളേജ് നിമിത്തമായി തീരുമെന്നും അദ്ദേഹം പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *