April 27, 2024

കലക്ട്രേറ്റിലെ വാഹന പാർക്കിംഗിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരളാ ഗവൺമെന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ

0
1611746731352.jpg
കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച വാഹന പാർക്കിംങ്ങ് ഷെഡ് പൂർണ്ണമായും റവന്യു വകുപ്പിന്റെ ബോർഡ് കൾ വെച്ച് കണ്ടം ചെയ്യാനായ വാഹനങ്ങൾ കയറ്റി വച്ച് വിലപിടിപ്പുള്ള മറ്റ് വകുപ്പിന്റെ പുതിയ വാഹനങ്ങൾ പുറത്ത് കിടന്ന് നശിക്കുകയും ആണ്. പ്രസ്തുത പാർക്കിംങ്ങിൽ കിടക്കുന്ന റവന്യുവകുപ്പ് വാഹനം ഷെഡിൽ ഇല്ലാത്ത സാഹചര്യത്തിൽ പോലും മറ്റ് വകുപ്പിലെ വാഹനങ്ങൾ കയറ്റി ഇടാൻ അനുവദിക്കാതിരിക്കുകയും കയറ്റി ഇട്ടാൽ റവന്യു വകുപ്പിന്റെ വാഹനം ഉപയോഗിച്ച് റവന്യൂ വകുപ്പിലെ താത്കാലിക ഡ്രൈവർമാർ മറ്റു വാഹനങ്ങളെ അധികാരികളുടെ സമ്മതത്തോടെ ബ്ളോക്കു ചെയ്യുന്നത് കലക്ടറേറ്റിൽ നിത്യസംഭവമായിരിക്കുകയാണ്. ജില്ലയിലെ പല ഭാഗത്തു നിന്നും ജില്ലക്കു പുറത്തു നിന്നു വരുന്ന സർക്കാർവാഹനങ്ങങ്ങളിലെ ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും മറ്റ് വകുപ്പ് വാഹനങ്ങൾ  എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് വരെ പാർക്ക് ചെയ്യേണ്ട സാഹചര്യമാണ്. ആയതിനാൽ കലക്ട്രറ്റ് പരിസരത്തും പാർക്കിംങ്ങ് ഷെഡിലും ഇത്തരത്തിൽ അനധികൃതമായപാർക്കിങ്ങ് ഒഴിവാക്കി എല്ലാ വകുപ്പ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളാ ഗവൺമെന്റ്റഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു: സമ്മേളനം ജോയിന്റ്
കൗൺസിൽ ജില്ലാ സെക്രട്ടറി പി എൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി.' ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഡി.എ. സംസ്ഥാന ട്രഷറർ ബിജു പി കെ സംസ്ഥാന സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സുനിൽ കെ.കെ. ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.  സജി സ്വാഗതവും എം.വി  ഷാജി നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് : എം.വി.ഷാജി
വൈസ്പ്രസിഡണ്ട് ബാബു . ഡി
ഷിജു മോൻ 
സെക്രട്ടറി : സുനിൽ കെ.കെ.ജോയിന്റ്‌ സെക്രട്ടറി : വിശാന്ത്  സി,
 ബിനോയി  എം.വി, ' ട്രഷറർ മനോജ് കുമാർ വി.ടി
കേരളാ ഗവ: ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *