സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം


Ad
കല്‍പ്പറ്റ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മേപ്പാടി പുത്തൂര്‍വീട്ടില്‍ പി എ സഫിയയെ കോട്ടപ്പടി വില്ലേജ് ഓഫീസര്‍ വില്ലേജിലെ ജീവനക്കാരുടെയും മറ്റാളുകളുടെയും മുന്നില്‍ വെച്ച് അപമാനിച്ചതില്‍ കലക്ടര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് സഫിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ പെന്‍ഷന്‍ പുതുക്കുന്നതിനായി പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം വാങ്ങുന്നതിന് കോട്ടപ്പടി വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ നിരവധി തവണ പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. വീണ്ടും ചെന്നപ്പോള്‍ വിധവാ പെന്‍ഷന് അര്‍ഹയല്ലെന്നും മോശം വാക്ക് ഉപയോഗിച്ച് അപമാനിക്കുകയും ചെയ്‌തെന്ന് സഫിയ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, മേപ്പാടി സി എ, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂലമായ യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *