August 30, 2026

സെക്യൂരിറ്റി മേഖലയിലെ ഏജന്‍സികളുടെ കടുത്ത ചൂഷണം അവസാനിപ്പിക്കണം -വയനാട് ജില്ലാ സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് എംപ്ലോയ്‌സ് യൂണിയന്‍ ( സി. ഐ. റ്റി .യു )

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
   കല്‍പ്പറ്റ: സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് മേഖലയില്‍ മിനിമം വേതനം പോലും നല്‍കാതെയും 8 – മണിക്കൂര്‍ ജോലി 12 മണിക്കൂറും അതിലേറെയും ജോലി ചെയ്യിച്ചും ബോണസ്, ഇ എസ് ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാതെയും കടുത്ത ചൂഷണം നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മുഴുവന്‍ സഹകരണ ബാങ്കുകളിലും, എടിഎം മുകളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക. സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കേന്ദ്ര സെക്യൂരിറ്റി ആക്ടിന് വിധേയമായി 65 – വയസു വരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ വയനാട് ജില്ലാ സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് എംപ്ലോയ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു. ഐ ഡി കാര്‍ഡ് വിതരണത്തിന്റേയും യൂണിയന്‍ ലോഗോ പ്രകാശനവും സി.കെ.ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. അഡ്വ.ജി.ബബിത, പി.ആര്‍.രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.സി.സുകുമാരന്‍ അധ്യക്ഷനായിരുന്നു.കെ.ടി.ബാലകൃഷ്ണന്‍ സ്വാഗതവും ഒ.കെ.മണി രാജ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *