May 29, 2023

ബീവറേജസ് കോർപ്പറേഷനിൽ ജൂലായ് 20 മുതൽ അനിശ്ചിത കാല പണിമുടക്ക്

0
IMG-20220719-WA00152.jpg
തിരുവനന്തപുരം :കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ബിവറേജസ് കോർപ്പറേഷൻ ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 മുതൽ അനിശ്ചിതകാല പണി മുടക്ക് നടത്തും. സർക്കാർ ജീവനക്കാർ മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബീവറേജസ് കോർപ്പറേഷനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല, ഓവർ ടൈം വേജസും ഒഴിവ് ദിന അധികവേതനവും നടപ്പിലാക്കാനുള്ള ഹൈക്കോടതി വിധി പ്രാബല്യത്തിലാക്കുക,
അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാതെ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് കളിലെ ജീവനക്കാർക്ക് ധൃതി പിടിച്ച് പഞ്ചിംഗ് നടപ്പിലാക്കിയതിനെതിയും ബില്ലിങ്ങ് ക്യാൻസലേഷൻ നിർത്തിയതിനെയും ഉൾപ്പെടെ പതിനഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രാഖ്യാപിച്ചിരിക്കുന്നത്.
പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കരിദിനാചരണം, ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും, സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും തുടങ്ങി നിരവധി സമരങ്ങൾ നടത്തിയതിന് ശേഷമാണ് പണിമുടക്ക് സമരം നടത്താൻ കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചത്.
യോഗത്തിൽ കോഡിനേഷൻ കമ്മറ്റി ചെയർമാൻ ആറ്റിങ്ങൽ അജിത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ബാബു ജോർജ് , വർക്കിങ്ങ് ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, കണവീനർമാരായ കുരീപ്പുഴ വിജയൻ . എ ജേക്കബ്, ഏ.പി ജോൺ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *