April 26, 2024

ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐറ്റിയു ) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

0
Img 20220724 Wa00282.jpg
കല്‍പ്പറ്റ: വയനാട് ജില്ലാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐറ്റിയു ) അഞ്ചാമത് ജില്ലാ സമ്മേളനം സഖാവ് .പി.എ.നഗറില്‍ (പെന്‍ഷന്‍ ഭവന്‍, കല്‍പ്പറ്റ ) വെച്ച് നടന്നു.കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും അടിത്തട്ടില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാമാര്‍ ഇന്ന് നാടിന്റെയും സമൂഹത്തിന് പ്രീയപ്പെട്ടവരായി മാറി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് മുന്‍ നിര പോരാളികളാണിവര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ പ്രവര്‍ത്തകരെ തൊഴിലാളികളായി പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. യു ഡി എഫ് ഭരണകാലത്ത് 1000/- രൂപയായിരുന്നു ആശാ മാരുടെ ഓണറേറിയം. പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ 6ooo/- രൂപയായി ഓണറേറിയം വര്‍ദ്ധിപ്പിച്ചു എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മിക്കവര്‍ക്കും 6000/- രൂപ ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിബന്ധനകളില്ലാതെ ഓണറേറിയം അനുവദിക്കുക, ആശ മാര്‍ക്ക് മിനിമം വേതനം 24000/- രൂപയാക്കുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യം മുഴുവന്‍ ആശാ മാര്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡന്റ് എം.കെ. വിലാസിനി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സിഐറ്റിയു ജില്ലാ സെക്രട്ടറി കെ.സുഗതന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്എം.കെ. വിലാസിനി അധ്യക്ഷയായിരുന്നു. സീമന്തിന് സുരേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി എം.കമല മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റ്റി.ടി.ഷാജിമോള്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ഭാരവാഹി ഓമന രാജു, അഖിലേന്ത്യാ കമ്മിറ്റിയംഗം വി.വി.പ്രസന്നകുമാരി, ലളിതാ മോഹന്‍ദാസ്, മിനി രമേശന്‍, പി.ടി. സുഭാഷിണി എന്നിവര്‍ സംസാരിച്ചു.ഇരുപത്തിമൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം.കെ. വിലാസിനി (ജില്ലാ .പ്രസി), എം.കമല മോഹന്‍ (സെക്രട്ടറി), സീമന്തിനി സി .കെ  ട്രഷറര്‍)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *