April 26, 2024

കെ റെയില്‍ കേരളത്തിന്റെ നട്ടെല്ലൊടിക്കും

0
Img 20220401 195603.jpg
കല്‍പ്പറ്റ: രണ്ടുലക്ഷം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന
കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നടിയുമെന്ന് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംഘടിപ്പിച്ച കെ റയില്‍ വിരുദ്ധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ എന്‍ ഡi അപ്പച്ചന്‍ പറഞ്ഞു.
ഉദ്പാദനക്ഷമമല്ലത്ത പദ്ധതിയാണ് കെ റയില്‍. സാമ്പത്തിക – സാമൂഹിക ആഘാത പഠനം ശാസ്ത്രീയമായി നടത്താതെയും പാരിസ്ഥിതിക ആഘാതം പരിഗണിക്കാതെയും നടപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിയാണ് കെ റയില്‍. സംസ്ഥാനത്തിന്റെ ജി  ഡി പി            വർധിപ്പിക്കുന്ന പദ്ധതിയാണ് നാടിനാവശ്യം. പിടിവാശി മാറ്റി കേരളാ മുഖ്യമന്ത്രി കെ റയില്‍ എന്ന വെള്ളാനപ്പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണം. ദുര്‍ വാശി ഉപേക്ഷിച്ച് ഭരണാധികാരികള്‍ ജനോപകാര പദ്ധതികള്‍ രൂപം കൊടുക്കാന്‍ ശ്രദ്ധിക്കണം എന്നും ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇ വി അബ്രഹാം അധ്യക്ഷനായിരുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കുര്യാക്കോസ് ആന്റണി, ടോമി പാണ്ടിശേരി , സിബിച്ചന്‍ കരിക്കേടം, വിനി എസ് നായര്‍ , വി . രാധാകൃഷ്ണന്‍, പി ജെ സ്ബാസ്സ്യന്‍, ജോണ്‍സണ്‍ തോഴുത്തുങ്കല്‍, സുകന്യ അഷിന്‍, രാമനുണ്ണി, മൃണാളിനി ഐ ബി, ബെന്നി വി എസ്സ്, ആര്‍. രാജന്‍, ആന്റണി പി. വി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *