April 26, 2024

രണ്ടാം ഘട്ട ഡ്രൈ റണ്ണും വിജയകരം

0

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി  നടന്ന ഡ്രൈ റണ്ണില്‍  ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് കുത്തിവെയ്പ് നടന്നത്. ആദ്യഘട്ടത്തില്‍ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിജയകരമായി ഡ്രൈ  റണ്‍ നടത്തിയിരുന്നു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ മുന്നോടിയായി രാജ്യ വ്യാപകമായി നടക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ജില്ലയിലും ഡ്രൈ റണ്‍ നടന്നത്.
കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് ഡ്രൈറണിനുള്ള 25 പേരെ തെരഞ്ഞെടുത്തത്. രാവിലെ 9 മണിക്കു തന്നെ കുത്തിവയ്പിനുള്ള  ഒരുക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്രങ്ങളിലെത്തിയ എല്ലാവരെയും സാമൂഹിക അകലം പാലിച്ച്  കാത്തിരുപ്പു കേന്ദ്രത്തില്‍ ഇരുത്തുകയും ഒന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ പട്ടിക പരിശോധിച്ച് രജിസ്റ്റര്‍ ചെയ്ത ആളാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.  തുടര്‍ന്ന് രണ്ടാം വാക്‌സിനേഷന്‍ ഓഫീസര്‍ കോ-വിന്‍ പോര്‍ട്ടലിലെ തിരിച്ചറിയല്‍ രേഖയുമായി വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാക് സിനേഷന്‍ റൂമിലേക്ക് ആളുകളെ കടത്തിവിട്ടു. മൂന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ കുത്തിവയ്പിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഒരോരുത്തര്‍ക്കും നല്‍കി. തുടര്‍ന്ന് കുത്തിവയ്പ് കഴിഞ്ഞവരെ  നിരീക്ഷണമുറിയിലേക്ക് മാറ്റി. ഇവിടെ നാലാം വാക്‌സിനേഷന്‍ ഓഫീസറുടെ  സേവനവും ഒരുക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തുടര്‍ചികിത്സക്കായി മറ്റ് ആശുപത്രിക ളിലേക്ക് കൊണ്ടു പോകുന്നതിനായി ആംബുലന്‍സ് സേവനവും കേന്ദ്ര ങ്ങളില്‍ ഉറപ്പു വരുത്തിയിരുന്നു.

സി.എച്ച്.സി മേപ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാഘവന്‍ അരണമല, ഡി.എം.ഒ ഡോ.ആര്‍ രേണുക, മാസ്സ് മീഡിയ ഓഫീസര്‍ കെ.ഇബ്രാഹിം, എം.സി.എച്ച് ഓഫീസര്‍ ജോളി ജെയിംസ്, ഡോ.ഷാഹിദ് മെഡിക്കല്‍ ഓഫീസര്‍, ഡോ. സൈമണ്‍ എന്നിവരും താലൂക്ക് ഹോസ്പിറ്റല്‍ ബത്തേരിയില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് ടി.പി, ഡി.പി.എം ഡോ.ബി.അഭിലാഷ് , കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍,  ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.സേതുലക്ഷ്മി എന്നിവരും വിംസ് മേപ്പാടിയില്‍ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂരും വാക്‌സിനേഷന് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *