പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുക: കെ. എസ്. ടി. എ. പനമരം ഏരിയ സമ്മേളനം
“ മത നിരപേക്ഷ വികസിത കേരളം, കരുത്താവുന്ന ജനകീയ വിദ്യാഭ്യാസം ” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് നടക്കുന്ന കേരള സ്‍കൂൾ ടീച്ചേഴ്‍സ് അസോസിയേഷൻ മുപ്പതാമത് വാർഷിക സമ്മേളനങ്ങളുടെ ഭാഗമായുള്ള രണ്ടാമത് പനമരം ഏരിയ സമ്മേളനം 2021 ജനുവരി 10 ന് ജി. എച്ച്. എസ്. ഇരുളത്ത് (സ. സിറിയക്ക് റ്റി. സൈമൺ മാസ്റ്റർ നഗർ) നടന്നു. രാവിലെ 09.30 ന് ഏരിയ പ്രസിഡൻറ് കെ. ആർ. ഷിബു പതാക ഉയർത്തി.
കെ. എസ്. ടി. എ. സംസ്ഥാന എക്സിക്കുട്ടീവ് അംഗം വി. എ. ദേവകി സമ്മേളനം ഉദ്ഘാടനം ചെയ്‍തു. പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജി ഷിബു ഗുരുകാരുണ്യ എൻഡോവ്മെൻറ് വിതരണം ചെയ്‍തു. സംസ്ഥാന എക്സിക്കുട്ടീവ് അംഗം എൻ. എ. വിജയകുമാർ, ജില്ല സെക്രട്ടറി പി. ജെ. ബിനേഷ് , ജില്ല പ്രസിഡൻറ് സി. ഡി. സാംബവാൻ, ജില്ല ട്രഷറർ ടി. രാജൻ, ജില്ലാ വൈസ് പ്രസിഡൻറ് പി.എ .ഗിരിജ, ജില്ല ജോ. സെക്രട്ടറി ടി. എസ്. ശ്രീജിത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡൻറ് കെ. ആർ. ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി എൻ. എം. വിനോദ് സ്വാഗതവും, ട്രഷറർ അമൽനാഥ് സി. പി. നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മിഥുൻ പ്രദീപ് രക്തസാക്ഷി പ്രമേയവും, നിഷ വി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ. ടി വിനോദൻ സംഘടനാ റിപ്പോർട്ടും, ഏരിയ സെക്രട്ടറി സ. എൻ. എം. വിനോദ് പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ സ. അമൽനാഥ് സി. പി. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതു ചർച്ച, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സ. എൻ. എം. വിനോദ്, ജില്ലാ സെക്രട്ടറി. പി. ജെ. ബിനീഷ് എന്നിവർ ചർച്ചയ്‍ക്ക് മറുപടി നൽകി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ല ജോ. സെക്രട്ടറി എം.ടി. മാത്യു നേതൃത്വം നൽകി.
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പുത്തൻ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, കർഷക പ്രഷോഭത്തിനു കരുത്ത് പകരുക, പരിസ്ഥിതി പ്രത്യാഖാത വിലയിരുത്തൽ കരട് തള്ളിക്കളയുക : നമ്മുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുക, അതിരാറ്റുകുന്ന് ഗവ.ഹൈസ്‌കൂളിൽ യു.പി.വിഭാഗം അനുവദിക്കുക, ഹയർ സെക്കണ്ടറി മേഖലയിൽ പുതിയ മാനവിക വിഷയങ്ങൾ അനുവദിക്കുക : അധ്യാപക വിദ്യാർത്‌ഥി അനുപാതം കുറക്കുക, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക, കൂടുതൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ അനുവദിക്കുക എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചു. എൻ.എം. വിനോദ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കുകയും മിഥുൻ പ്രദീപ് നന്ദി പറയുകയും ചെയ്തു.
വൈകുന്നേരം 5 മണിക്ക് സ.പി.ബിജു നഗറിൽ നടന്ന പൊതുസമ്മേളനം
ഉണ്ണികൃഷ്‍ണൻ കോട്ടത്തറ ഉദ്ഘാടനം ചെയ്‍തു. കെ.എസ.ടി.എ . ജില്ലാ പ്രസിഡൻറ് സി.ഡി.സാംബവൻ, ജില്ലാ ജോ. സെക്രട്ടറി ടി.എസ. ശ്രീജിത്ത് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജോമിഷ് പി.ജെ, അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ആർ.രവി സ്വാഗതവും എൻ.എം. വിനോദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : പ്രസിഡൻറ് -ജോമിഷ് പി.ജെ, സെക്രട്ടറി – എൻ.എം. വിനോദ്, ട്രഷറർ – മിഥുൻ പ്രദീപ്
വൈസ് പ്രസിഡണ്ടുമാർ – നിഷ വി., പി. കൃഷ്ണാനന്ദ്,
ജോ.സെക്രട്ടറിമാർ : സി.പി. അമൽനാഥ്, പ്രിയ ഇ.വി.
Leave a Reply