പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കനറാ ബാങ്കിന്റെ കാരുണ്യ സ്പര്‍ശം


Ad
 പനമരം: കനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി
പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറും 5 കെ.വി.യുടെ യുപിഎസ്സും നല്‍കി. പനമരം സി എച്ച് സി യില്‍ വെച്ച് നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാഘാടനം ചെയ്തു കനറാ ബാങ്കിംഗ് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജരും സംസ്ഥാന തല ബാങ്കിംഗ് സമിതി കണ്‍വീനറുമായ നായര്‍ അജിത്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുകയും ഉപകരണങ്ങള്‍ പനമരം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജയ്ക്ക് കൈമാറുകയും ചെയ്തു.ജില്ലാ കലക്ടര്‍ ഉപകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.എസ് സി എസ് റ്റിവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്കായി കനറാ ബാങ്ക് ഏര്‍പ്പെടുത്തിയ വിദ്യാജ്യോതിസ്‌ക്കോളര്‍ഷിപ്പ് ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ആസ്പിറേഷണല്‍ ജില്ലയായ വയനാടിനെ സിഎസ് ആര്‍ പദ്ധതികളില്‍ സജീവമായി പങ്കെടുക്കുന്ന കനറാ ബാങ്ക് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ കോവിദ്ധ്എ, സിയും നെഗറ്റീവ് സ്‌പെഷ്യല്‍തീയ്യറ്ററും സജീവമാക്കുന്നതിനായി 490000 രൂപ ധനസഹായം നല്‍കിയിരുന്നു. കനറാ ബാങ്ക് കേരള സര്‍ക്കിള്‍ എ ജി എം രവീന്ദ്രനാഥന്‍, കണ്ണൂര്‍ സൗത്ത് മേഖലാ എ ജി എം വി .സി .സത്യപാല്‍, സിവിഷണല്‍ മാനേജര്‍ 'കെ.രമേശ്, .ലീസ്' ബാങ്ക് മനേജര്‍ ജി.വിനോദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *