October 8, 2024

വയനാട് സ്വദേശിയെ യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തു.

0
കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലാണ് വിജിതിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയിലെത്തിയ കൊച്ചി എന്‍ഐഎ യൂണിറ്റാണ് വിജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്തെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇയാളാണെന്നും എന്‍.ഐ.എ ആരോപിച്ചിരുന്നു. ഇതേ കേസില്‍ 2020 മെയ് 1ന് വിജിതിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല എഞ്ചനീയറിംഗ് കോളജില്‍ എസ്.എഫ്.ഐയുടെ മുന്‍ യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുന്‍ കമ്മിറ്റി അംഗവുമായിരുന്നു. പന്തീരങ്കാവ് കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയന്‍ സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. കേസില്‍ നേരത്തേ അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവര്‍ത്തകരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *