വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകയോഗം ചേർന്നു.


Ad
   വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകയോഗം  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നടത്തുന്ന വിവിധ  വായനമത്സരങ്ങൾ, ജനകീയ വിജ്ഞാനോത്സവം, ഗ്രന്ഥലോകം ക്യാമ്പയ്ൻ,കുടുംബശ്രീയുമായി സഹകരിച്ചു നടത്തുന്ന വായനശ്രീ പദ്ധതി എന്നിവ വിജയകരമായി നടത്തുന്നതിനായി  പ്രവർത്തന കലണ്ടർ തയ്യാറാക്കി. താലൂക്കിലെ ലൈബ്രറികളിൽ നിന്നുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈസ് പ്രസിഡന്റ്‌ എം. ദേവകുമാർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *