April 26, 2024

പരിസ്ഥിതി ലോല മേഖല: ആശങ്കക്കിടെ മന്ത്രിസഭാ തീരുമാനം വയനാടിന് പ്രതീക്ഷ

0
Img 20220730 Wa00022.jpg
 

കൽപ്പറ്റ: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽപരിസ്ഥിതി ലോല മേഖല ആശങ്കക്കിടെ മന്ത്രിസഭാ തീരുമാനം വയനാടിന് പ്രതീക്ഷ നൽകുന്നു.
 വ​ന​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യാ​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ ആ​ശ​ങ്ക​ക്കിടെയാണ് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ആശങ്കയകറ്റുന്നത്.
കോ​ട​തി​യു​ടെ ​ഉ​ത്ത​ര​വ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്.
സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​യാ​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഉ​ൾ​​പ്പെ​ടെ വി​ക​സ​ന മു​ര​ടി​പ്പ് ഉ​റ​പ്പാ​ണെ​ന്ന ആ​ശ​ങ്ക​യ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. 2019ലെ ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം തി​രു​ത്തി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തോ​ടെ കോ​ട​തി ഉ​ത്ത​ര​വി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.
വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ടൗ​ണി​ന്റെ മു​ഴു​വ​ൻ ഭാ​ഗ​വും, നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ന്റെ 90 ശ​ത​മാ​നം, നെ​ന്മേ​നി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തോ​ള​വും ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​മാ​യി​രു​ന്നു. തി​രു​നെ​ല്ലി അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ​യും കോ​ട​തി വി​ധി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.
സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നു​ശേ​ഷം സു​ൽ​ത്താ​ൻ ബ​ത്തേ​രി മേ​ഖ​ല​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.
നൂ​ൽ​പു​ഴ​യി​ലും നേ​ന്മേ​നി​യി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നി​രു​ന്നു. യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ഹ​ർ​ത്താ​ലു​ക​ൾ ന​ട​ത്തി. പി​ന്നീ​ട് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും വി​ഷ​യ​ത്തി​ൽ പ​ര​സ്പ​രം കൊ​മ്പു​കോ​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. 2019 ലെ ​മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മാ​യി​രു​ന്നു കാ​ര​ണം.
2019ലെ ​മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന്റെ ചു​വ​ട് പി​ടി​ച്ചാ​ണ് സു​പ്രീം​കോ​ട​തി വ​ന​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കി​യു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ലൂ​ന്നി യു.​ഡി.​എ​ഫ് പ്ര​ച​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന് പ്ര​തി​രോ​ധ​ത്തി​ലാ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
തു​ട​ക്ക​ത്തി​ൽ ശ​ക്ത​മാ​യി​രു​ന്ന സ​മ​ര​ങ്ങ​ൾ പി​ന്നീ​ട് ത​ണു​ക്കു​ന്ന കാ​ഴ്ച​യു​മു​ണ്ടാ​യി.
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മ​ണ​മ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വാ​യി​രു​ന്നു. സ​ർ​ക്കാ​ർ തീ​രു​മാ​നം ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
2019ലെ ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം തി​രു​ത്താ​തെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ അ​ത് സം​സ്ഥാ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​വു​മെ​ന്ന തി​രി​ച്ച​റി​വും സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മ​ന്ത്രി സ​ഭ തീ​രു​മാ​ന​മു​​ണ്ടാ​യെ​ങ്കി​ലും വി​ധി​യി​ൽ സു​പ്രീ കോ​ട​തി മാ​റ്റം​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പൂ​ർ​ണ​മാ​യും മാ​റു​ക​യു​ള്ളൂ. മാറ്റങ്ങൾ വന്നില്ലെങ്കിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് ജില്ല സാക്ഷിയാകേണ്ടി വരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *