May 2, 2024

Day: September 16, 2020

Img 20200916 Wa0358.jpg

കിണർ റീചാർജിലൂടെ കുടിവെള്ള ലഭ്യത: നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്ട് ശ്രദ്ധേയമാകുന്നു.

വേനൽക്കാലത്തു വറ്റുന്ന കിണറുകളിൽ കുടിവെള്ളം ഉറപ്പു വരുത്തുക എന്നലക്ഷ്യത്തോടെ കിണർ റീച്ചാർജിങ് പദ്ധതി നടപ്പാക്കി നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്റ്റ്  ശ്രദ്ധേയമാകുന്നു. നബാർഡിന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി   തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോംനീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്നനൂതന പദ്ധതിയാണിത്.  വർഷം തോറും കിണറ്റിലെ ജല ലഭ്യത കുറയുന്നതു വഴി കിണർവറ്റിപോകുന്നത് ഒഴിവാക്കുക, കിണറുകളിലെജലം വറ്റുന്നതനുസരിച് കിണറ്റിലെ വെള്ളത്തിൽഉണ്ടാകുന്ന ജല മലിനീകരണം കുറക്കുക,  ഭൂഗർഭ ജല സമൃദ്ധി ഉറപ്പു വരുത്തുക, വർഷംമുഴുവൻ സുരക്ഷിത കുടിവെള്ളം നൽകുകഎന്നീ ലക്ഷ്യങ്ങളോടെയാണ് കിണർ റീ ചാർജിങ്പരിപാടി നടപ്പിലാക്കുന്നത്.  പുരമുകളിൽ  പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വഴി ശേഖരിച്ചുഒരു ഫിൽറ്റർ ടാങ്കിലൂടെ കടത്തിവിട്ട്മഴവെള്ളത്തിലെ ജല മാലിന്യങ്ങൾ നീക്കി പൈപ്പ്വഴി കിണറ്റിലേക്ക് ശേഖരിക്കുന്ന രീതിയാണ്കിണർ റീചാർജിങ്. ഫിൽറ്റർ ചെയ്ത മഴവെള്ളംപൈപ്പ് വഴി കിണറിലെ ജല നിരപ്പിന് താഴെ ഒന്ന്രണ്ടു റിങ്ങുകൾക്ക് മുകളിൽ വരത്തക്കരീതിയിൽ മഴവെള്ളം പൈപ്പിലൂടെകടത്തിവിടുന്നു. കരി, നല്ല തരിയുള്ള പുഴ മണൽ, മെറ്റൽ ചിപ്‌സ് , പുഴയിൽ നിന്ന് ശേഖരിക്കുന്നചെറിയ പരൽ കല്ലുകൾ,  ഫൈബർ നെറ്റ്എന്നിവയാണ് ഫിൽറ്റർ ടാങ്കിലെ ഫിൽറ്റർ മീഡിയആയി ഉപയോഗിക്കുന്നത്. ഒരു വർഷംപുറമുകളിൽ പെയ്തിറങ്ങുന്ന 03 ലക്ഷത്തോളംലിറ്റർ മഴയിൽ ഒരു ലക്ഷം ലിറ്റർ കിണറിൽറീചാർജ് ചെയ്യാൻ സാധിച്ചാൽ വർഷം മുഴുവൻഗുണമേന്മ ഉള്ള കുടിവെള്ളം ഉറപ്പുവരുത്തുവാൻസാധിക്കും. കഴിഞ്ഞ വർഷം യൂനിസെഫ്ന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിയകിണർ റീചാർജിങ് പരിപാടി വൻവിജയമായിരുന്നു. വേനൽക്കാലത്തുകുടിവെള്ളം ലഭിക്കാത്ത 20 കിണറുകൾ ആണ്പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽമട്ടിലയം നീർത്തട പ്രദേശത്തെ നിരവിൽപുഴ എയു പി സ്കൂളിലെ കിണറും ഉൾപ്പെടുന്നു. പദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും വില്ലജ് നീർത്തട കമ്മിറ്റിയുംനേതൃത്വം നൽകുന്നു.

Img 20200916 Wa0320.jpg

കര്‍ഷകരുടെ ഭൂമിക്ക് കൈവശരേഖ-കര്‍ഷകസംഘം സമരത്തിലേക്ക്

. മാനന്തവാടി; ജസ്സി, കല്ലുമൊട്ടംകുന്ന്, കല്ലിയോട്ട്, ചിറക്കര പ്രദേശത്തെ കൈവശക്കാരായ കര്‍ഷകര്‍ക്ക് പട്ടയവും, കൈവശരേഖയും  അനുവദിക്കണമെന്ന ആവശ്യവുമായി കേരളകര്‍ഷകസംഘം സമരമാരംഭിക്കുന്നതായി...

Img 20200916 Wa0325.jpg

പ്രളയക്കിറ്റ് പൂഴ്ത്തിവെച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഗുണഭോക്താക്കള്‍

. മാനന്തവാടി; 2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി വിതരണം ചെയ്ത പാത്രങ്ങളള്‍പ്പെടെയുള്ള കിറ്റുകള്‍ പഞ്ചാരക്കൊല്ലി തറാട്ട്‌സാസംസ്‌കാരിക നിലയത്തില്‍ പൂഴ്ത്തിവെച്ചതായുള്ള...

Img 20200916 Wa0298.jpg

അമ്പുകുത്തിയിലെ കൈവശക്കാർക്ക് പട്ടയം: ഉപഗ്രഹതല സർവ്വേ ആരംഭിച്ചു.

മാനന്തവാടി :അമ്പുകുത്തികാരുടെ പട്ടയമെന്ന ആവശ്യം സർക്കാർ തല നടപടികൾ അവസാന ഘട്ടത്തിൽ ഉപഗ്രഹതല സർവ്വേ ആരംഭിച്ചു.കേരള ലാൻ്റ് ഇൻഫർമേഷൻ മിഷൻ്റെ...

Img 20200916 Wa0291.jpg

മീനങ്ങാടി ചീരാംകുന്ന് കൊല്ലാർമാലിൽ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി

മീനങ്ങാടി: ചീരാംകുന്ന് കൊല്ലാർമാലിൽ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി ഭർത്താവ്: വർഗീസ്, മക്കൾ: എൽദോ വർഗീസ്(അസ്സി:മാനേജർ വയനാട് ജില്ല സഹകരണ...

Img 20200916 Wa0275.jpg

ആർ.ടി.ഒ മാരും വെഹിക്കിൾ ഇൻസ്പെക്ടർമാരും പണിമുടക്കി

  കല്പറ്റ: മോട്ടോർ വാഹന വകുപ്പിലെ സ്പെഷൽ റൂളിലെ അപാകതകൾ  പരിഹരിക്കുക, യോഗ്യത ഇല്ലാത്തവരെ ജോയിൻറ് ആർടിഒ മാരായി സ്ഥാനക്കയറ്റം...

പാചകതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് കോൺഗ്രസ്‌ എസ്

പാചകതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന്  കോൺഗ്രസ്‌ എസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.   കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പാചകതൊഴിലാളികൾ വളരെ കഷ്ടതയിൽ ആണ്....

Img 20200915 Wa0285.jpg

സീതാറാം യെച്ചൂരിക്കെ വ്യാജ കുറ്റപത്രം സമർപ്പിച്ചതിനെതിരെ സി.പി. എം പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കണിയാരം: സീതാറാം യെച്ചൂരിക്കെ വ്യാജ കുറ്റപത്രം സമർപ്പിച്ചതിനെതിരെ കണിയാരത്ത് സിപിഐ (എം) ൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി...

Img 20200916 Wa0097.jpg

മക്കിയാട് ചീപ്പാട് മരച്ചോട്ടിലെ എ.വി.വർക്ക് ഷാപ്പ് ഉടമ കൊന്നിയോട് സുരേഷിന്റെ ഭാര്യ ഉഷ ( 42) നിര്യാതയായി

മക്കിയാട് ചീപ്പാട് മരച്ചോട്ടിലെ എ.വി.വർക്ക് ഷാപ്പ് ഉടമ കൊന്നിയോട് സുരേഷിന്റെ ഭാര്യ ഉഷ ( 42) നിര്യാതയായി. . എടവക...